പഴമയുടെ യാഥാർത്ഥ്യം
ഒരിടത്ത് അച്ഛനും അമ്മയും രണ്ട് മക്കളും വളരെ സന്തോഷനത്തോടെ കഴിഞ്ഞിരുന്നു. അവരും മക്കളും പ്രകൃതിയെ നന്നായി പരിചരിച്ച് നല്ല ഭക്ഷണങ്ങൾ കഴിച്ച് ആരോഗ്യത്തോടെ വളർന്നു. അങ്ങനെ മക്കൾ വളർന്ന് വലുതായി..അവർ അവരുടെ കുട്ടിക്കാലം പതിയെ പതിയെ മറന്നു. വാർദ്ധക്യത്തിലെത്തിയിട്ടും ഒരു ആരോഗ്യപ്രശ്നവും ഇല്ലാതെ അവരുടെ മാതാപിതാക്കൾ അപ്പോഴും ജീവിച്ചിരുന്നു.എന്നാൽ ഫാസറ്റ്ഫുഡിന് അടിമകളായ മക്കൾക്ക് അവരുടെ പ്രതിരോധ ശേഷി കുറഞ്ഞുകൊണ്ടിരുന്നു.അവർക്ക് പെട്ടെന്ന് പല രോഗങ്ങൾ പിടിപെട്ടു.എന്നിട്ടും തെറ്റായ രീതിയിലാണ് അവരുടെ ഭക്ഷണരീതിയും പ്രവർത്തിയും എന്ന് അവർ മനസ്സിലോക്കിയില്ല. പിന്നെയും അതു തന്നെ തുടർന്ന് വന്നു.
അങ്ങനെ ഇരിക്കെ തന്റെ മാതാപിതാക്കളുടെ ആരോഗ്യം അവരെ അത്ഭുതപ്പെടുത്തി.അവർ ചിന്തിച്ചു. ഞങ്ങൾക്ക് ഇല്ലാത്ത ആരോഗ്യം ഇവർക്ക് എങ്ങനെ കിട്ടി.അങ്ങനെ അവർ മാതാപിതാക്കളെ കണ്ട് കാര്യം തിരക്കി അപ്പോൾ അവർ പറഞ്ഞു നിങ്ങളും ഇതുപോലെ ആരോഗ്യം ഉള്ളവരായിരുന്നു ,ഞങ്ങൾ വളർത്തിയപ്പോൾ എന്ന് നിങ്ങൾ സ്വന്തമായി തീരുമാനം എടുക്കാൻ തുടങ്ങിയോ അപ്പോൾ നിങ്ങൾ പ്രകൃതിയെ മറന്നു.പ്രകൃതി തന്ന വിഷം ഇല്ലാത്ത ഭക്ഷണം മറന്ന് നിങ്ങൾ ഫാസറ്റ്ഫുഡ് ലേക്ക് അടുത്തു ആ ഫാസറ്റ്ഫുഡ് നിങ്ങൾ കഴിച്ച നല്ല ആഹോരത്തിന്റെ ഗുണത്തെയും ഇല്ലാതാക്കി .എന്നാൽ അവർക്ക് നന്നാവാൻ തോന്നിയില്ല. അവർ പഴയതിനേക്കാൾ കൂടുതലായി പ്രകൃതിയെ മറന്നു. ഇവരെപ്പോലുള്ളവർക്ക് പ്രകൃതി തന്നെ അവസാനം കൊറോണ എന്ന ഒരു മഹാമാരിയാ ഇട്ടുകൊടുത്തു അതിൽ എല്ലാവരും കുടുങ്ങി .നല്ല ഭക്ഷണം കഴിച്ച് പ്രകൃതിയെ സ്നേഹിച്ചവർ ആരോഗ്യത്തോടെ എളുപ്പത്തിൽ രക്ഷപ്പെട്ടു.എന്നോൽ ഇതുപോലെ ഫാസറ്റ്ഫുഡ് പ്രേമികൾ തികച്ചും പെട്ടുപോയി .അവസാനം അതിൽ അവരും പെട്ടു.മാതാപിതാക്കൾ ആരോഗ്യത്തോടെ ഇരിക്കവെ മക്കൾ മരിച്ചു. അഹങ്കാരി ആയ മക്കൾ മരിച്ചപ്പോൾ അവർ സങ്കടപ്പെട്ടു "അഹങ്കാരം ഉണ്ടെങ്കിലും മക്കൾ നമ്മളുടേതല്ലേ.........."
ഗുണപാഠം
പ്രകൃതിയെ സ്നേഹിക്കുക,പരിപാലിക്കുക,സംരക്ഷിക്കുക.ഒരിക്കലും നശിപ്പിക്കാതിരിക്കുക.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ
|