ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി/''' പ്രവ‍ർത്തനങ്ങൾ 2020-2022 '''

പ്രവർത്തനങ്ങൾ 2021-2022

ജാഗ്രതാ മതിൽ

  • സ്കൂളിലും പരിസരങ്ങളിലും പുകയിലവിരുദ്ധ വികാരം പ്രകടമാക്കാനായി എൻ.എസ്.എസ് വോളണ്ടിയേഴ്സ് സ്കൂളിന്റെ മതിലിൽ ചിത്രം വരച്ചു.വിമുക്തി പദ്ധതിയുടെ ഭാഗമായി രണ്ടു ചുവരുകളിലായിട്ടാണ് ചിത്രം വരച്ചത്.ഒന്ന് ജീവിതശൈലിരോഗവുമായി ബന്ധപ്പെട്ടതും മറ്റേത് ലഹരിവിമുക്ത ആശയവുമായി ബന്ധപ്പെട്ടതുമാണ്. 2020 നവംബർ18 മുതൽ 21 വരെ നടന്ന സ്കിൽ ഡെമൺസ്ട്രേഷൻ ട്രെയിനിംഗിൽ അലങ്കാരമത്സ്യ കൃഷിയ്ക്കായി 15000രൂപ വി.എച്ച്.എസ്.ഇയിലെ അനൂപിന് ലഭിച്ചു.സ്റ്റേറ്റ് ലെവലിൽ തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരിൽ ഉൾപ്പെട്ടുവെന്നത് സ്കൂളിന് അഭിമാനകരമായി.

സ്കിൽ മാഗസിൻ

  • കുട്ടികളിലെ സർഗവൈഭവം വിളിച്ചോതുന്ന ഒന്നാണ് സ്കിൽ മാഗസിൻ.ഇതിൽ കുട്ടികളുടെ സർഗവാസനകൾ കഥകളായും കവിതകളായും ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. മ്യൂസിക് ദിനം മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മ്യൂസിക് ദിനം ആചരിച്ചു.കുട്ടികളിൽ സമാധാനപൂർണമായ ജീവിതത്തിന്റെ പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കി കൊടുക്കാൻ മ്യൂസിക് ദിനത്തിന് സാധിച്ചിട്ടുണ്ട്.സംഗീതത്തിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഈ പ്രോഗ്രാമിലൂടെ സാധിച്ചിട്ടുണ്ട്. ശാരീരികമായും മാനസികമായും അവശതയിലായിരിക്കുന്ന സ്ത്രീകളെയും പെൺകുട്ടികളെയും പുനരധിവസിപ്പിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തെ മഹിളാമന്ദിരം.എൻ.എസ്.എസുകാർ ഇവിടെ സന്ദർശിക്കുകയും എല്ലാവർക്കും ഓണക്കോടി നൽകികൊണ്ട് അവരോടുള്ള സ്നേഹവും പരിഗണയും കരുതലും അറിയിക്കുകയും ചെയ്തു.

ഫെയ്സ് റ്റുു ഫേയ്സ്

രണ്ടാംവർഷ വിദ്യാർഥികൾക്കു വേണ്ടി ജനുവരി അഞ്ചാം തീയതി വൈകുന്നേരം ( 22/01/2022) 7 മണിക്ക് ഫെയ്സ് റ്റുു ഫേയ്സ് എന്ന വെബിനാർ നടത്തുകയുണ്ടായി. ഡിജെഎം ഹൈടെൿനേഴ്സറി ഗാർഡൻ ഉടമയും ഹൈടെക് കർഷകശ്രീ അവാർഡ് ജേതാവുമായ ജെ.സി.സിവിൽ ചന്ദ്രൻ ഈ ഫെബിനാർ കൈകാര്യം ചെയ്തത്. അദ്ദേഹം വിദ്യാർഥികൾക്ക് അദ്ദേഹത്തിന്റെ ജീവിത അനുഭവങ്ങളും എങ്ങനെയാണ് കൃഷി അദ്ദേഹത്തിന് ഒരു വരുമാനമാർഗം ആയതും എന്നുമൊക്കെ വിശദമായി പറഞ്ഞു കൊടുത്തു . പുതിയ പുതിയ കണ്ടുപിടുത്തങ്ങളും പുതിയ ഇനങ്ങളും ഒക്കെ നട്ടു പരീക്ഷിക്കുമ്പോൾ ഉള്ള വിജയഗാഥയും അതിനൊക്കെ കിട്ടുന്ന അംഗീകാരങ്ങളും പുരസ്കാരങ്ങളും ഒക്കെ വീണ്ടും വീണ്ടും അദ്ദേഹത്തെ പുതിയ മേഖലകളിലേക്ക് ചുവടുറപ്പിക്കാൻ ഉള്ള പ്രചോദനമായതും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. വിദ്യാർത്ഥികളുമായി സംരംഭകത്വവും അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും വിശദമായി സംവദിച്ചു.

സൈബർ ബോധവത്ക്കരണം

രണ്ടാംവർഷ വിദ്യാർഥികൾക്കു വേണ്ടി ഫെബ്രുവരി ഒന്നാം തീയതി വൈകുന്നേരം 7 മണിക്ക് സൈബർ അറിവുകൾ എന്ന് വെബിനാർ നടത്തു കയുണ്ടായി സമീർ സിദ്ദിഖി,സൈബർ ലോ ട്രെയ്നർ ആണ് ഈ വെബിനാർ കൈകാര്യം ചെയ്തത്. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് സൈബർ ലോകത്തെ ചതിക്കുഴികളും, അവയെപ്പറ്റിയുള്ള ബോധവൽക്കരണവും കൃത്യമായി വിവിധ സ്ലൈഡുകളിലൂടെ പരിചയപ്പെടുത്തിക്കൊടുത്തു. സൈബർ ആക്രമണം, സൈബർ അഡിക്ഷൻ ഒക്കെ വിശദമായി പരിചയപ്പെടുത്തി കൊടുത്തു. വിദ്യാർത്ഥികളടെ വിവിധ സംശയങ്ങൾക്കുംഉത്തരം നൽകിക്കൊണ്ട് സെമിനാർ അവസാനിച്ചു.

നവീനം

നവീനം വൊക്കേഷണൽ ഹയർസെക്കൻഡറി എൻ എഫ് എസ് ക്യു സ്കിൽ കോഴ്സുകളുടെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് വിദ്യാർഥികളിലും രക്ഷിതാക്കളിലും അറിവ് സൃഷ്ടിക്കുന്നതിന് എൻ എസ് ക്യൂ എഫ് സ്കിൽ കോഴ്സുകളിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നതിനും വേണ്ടി 14 /11 /2021 ഏഴുമണിക്ക് നവീനം ഗൂഗിൾ വഴി നടത്തുകയുണ്ടായി. ഈ പ്രോഗ്രാമിന്റെ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് ഡി. ജോർജ് അവർകളായിരുന്നു. ഉദ്ഘാടനം നിർവഹിച്ചത് ശ്രീമതി .സൂസൻ വിൽഫ്രെഡ് ആയിരുന്നു . ദീപാ വാര്യർ എന്നിവരും പ്രോഗ്രാമിൽ പങ്കെടുത്തു. പ്രവർത്തനത്തെക്കുറിച്ചും അച്ചടക്കത്തെ കുറിച്ചും നിലവിലുള്ള പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ചും ചടങ്ങിൽ പങ്കെടുത്തവർ വിശദീകരിക്കുകയുണ്ടായി. ബഹുമാനപ്പെട്ട ഡിജിപി ശ്രീ ജീവൻബാബു ഐഎഎസ് ന്റെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു .തുടർന്ന് സ്കൂളിൽ നിലവിലുള്ള കോഴ്സുകളുടെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് വിദ്യാർഥികളിലും രക്ഷിതാക്കളിലും അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി ഒരു പവർ പോയിന്റ് പ്രസെന്റേഷൻ അവതരിപ്പിച്ചു. തുടർന്ന് അതാത് കോഴ്സുകളുടെ വൊക്കേഷനൽ അധ്യാപകർ കോഴ്സുകളുടെ സിലബസ്, കരിക്കുലം ,ഉപരിപഠന തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ച് തയ്യാറാക്കിയ പവർ പോയിന്റ് സന്ദേശം അവതരിപ്പിച്ചു .തുടർന്ന് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സംശയങ്ങൾക്ക് അധ്യാപകരും പ്രിൻസിപ്പൽ വിശദീകരണം നൽകുകയുണ്ടായി. ബിജുകുമാർ വി എൻ പ്രോഗ്രാമിൽ കൃതജ്ഞത അറിയിച്ചു.

ഷീ ക്യാമ്പ്

ഒന്നും രണ്ടും വർഷ വിദ്യാർഥികൾക്ക് സമൂഹത്തിൽ സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും കഴിയുവാനും കുറഞ്ഞ പ്രായത്തിലുള്ള വിവാഹം, സാമൂഹികസുരക്ഷ, ശാരീരിക ശുചിത്വം ,വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം എന്നീ വിഷയങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനുവേണ്ടി ഷീ ക്യാമ്പ് 23/ 11 /2021 ന് 7 30ന് സംഘടിപ്പിക്കുകയുണ്ടായി .കുളത്തൂർ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ മെഡിക്കൽ ഓഫീസർ ആയ ഡോക്ടർ മഞ്ജു ജി എസ് ആണ് സെഷൻ കൈകാര്യം ചെയ്തത്. ശാരീരിക ചികിത്സയെക്കുറിച്ച് കുട്ടികൾ ചോദിച്ച സംശയങ്ങൾക്കുള്ള മറുപടി ഡോക്ടർ നൽകി. വിദ്യാർഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഉതകുന്നതായിരുന്നു. 93 പേർ ഈ സെക്ഷനിൽ പങ്കെടുത്തു.

പോസിറ്റീവ് പാരന്റിംഗ്

കൗമാരപ്രായത്തിലുള്ള മക്കളുടെ പ്രശ്നങ്ങൾ കൗൺസിലറുമായി തുറന്നു സംസാരിക്കുവാൻ ഒന്നാം വർഷ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾക്ക് വേണ്ടി പോസിറ്റീവ് പാരന്റിംഗ് എന്ന പ്രോഗ്രാം 2/12/ 2021 ന് 7 30ന് സംഘടിപ്പിച്ചു .മക്കളോട് തുറന്നു സംസാരിക്കുന്നതിന്റെയും അവരുടെ പ്രശ്നങ്ങൾ കേൾക്കേണ്ടതിന്റെയും പ്രാധാന്യം രക്ഷാകർത്താക്കൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ പ്രസ്തുത ക്ലാസിന് സാധിച്ചു. ഇത് വിദ്യാർത്ഥികളും അവരുടെ രക്ഷാകർത്താക്കളും ആയുള്ള ബന്ധം ദൃഢമാക്കാൻ സഹായിച്ചു .രക്ഷകർത്താക്കളുടെ ഒട്ടനവധി സംശയങ്ങൾ ദൂരീകരിക്കാൻ സഹായിച്ചു

ലൈഫ് സ്കിൽ കൗൺസിലിംഗ്

ദൈനംദിനജീവിതത്തിൽ ആവശ്യങ്ങളെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്നതിനും സാമൂഹികവും വ്യക്തിപരവുമായ കഴിവുകൾ ജീവിതനൈപുണി പരിശീലനം നൽകി വിദ്യാർഥികളെ സജ്ജമാക്കുന്നതിനും വേണ്ടി ലൈഫ് സ്കിൽ കൗൺസിലിങ് എന്ന് സെഷൻ 4/ 12 /2021,ന് 7 30ന് നടത്തുകയുണ്ടായി. പ്രശസ്ത സൈക്കോളജിസ്റ്റായ സി ജോൺസ് കെ ലൂക്കോസ് ആണ് ഈ സെഷൻ കൈകാര്യം ചെയ്തത് .വളരെയധികം .വിജ്ഞാനപ്രദമായ പ്രസ്തുത സെഷൻ കുട്ടികളുടെ ആത്മവിശ്വാസം വളർത്തുന്നതിനും വിമർശന ചിന്ത പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്നത് ആയിരുന്നു .അവസാനം കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.