അമ്മയായ പ്രകൃതി
മക്കൾക്കെല്ലാം നന്മ കാട്ടുമ്പോൾ
മക്കളായ നമ്മൾ
തിരിച്ചു തിന്മ കാട്ടുന്നു.
അതോർത്ത് പ്രകൃതി കരഞ്ഞപ്പോൾ
അത് പ്രളയമായി മാറി
അസുഖം പോലെ
അന്തരീക്ഷതാപനില തെറ്റി.
പ്രകൃതി ഏങ്ങി ഏങ്ങി
അത് വരൾച്ചയായി മാറി
ശപിക്കല്ലേ പ്രകൃതി പ്രകൃതി
നീ ശാന്തമാകൂ.
നിന്നിലെ ദു:ഖങ്ങൾ
എന്തെന്ന് നാം മനസ്സിലാക്കി
ക്ഷമിക്കൂ അമ്മയായ പ്രകൃതി
ക്ഷമിക്കൂ നമ്മോട് ..