ചങ്ങാതിക്കൂട്ടം
പ്രി - പ്രൈമറി
അടിസ്ഥാന വിഷയങ്ങൾ കുട്ടികൾക്ക് അനായാസം പഠിക്കാൻ കഴിയുന്ന വിധം യോഗ്യരായ ടീച്ചേഴ്സ് കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നു. കലാ കായിക വിനോദ പരിപാടികൾ കുരുന്നുകൾക്ക് സന്തോഷം പകരുന്നു. കൈ നിറയെ ലഭിക്കുന്ന സമ്മാനങ്ങൾ അവർക്ക് ഇരട്ടി മധുരമാണ്. വാർഷിക ആഘോഷ പരിപാടികൾ പ്രി - പ്രൈമറി കുട്ടികൾക്ക് പ്രത്യേകം നടത്തുന്നുണ്ട്. വിനോദ യാത്രകളും സംഘടിപ്പിക്കുന്നു. കിഡ്സ് പാർക്ക് ദൈനംദിന മാനസിക ഉല്ലാസത്തിന് അവസരം നൽകുന്നു. ചങ്ങാതിമാരായി കൂട്ടം കൂടുന്ന കുഞ്ഞുകുട്ടികൾ വിദ്യാലയത്തിന് വലിയ സൗന്ദര്യമാണ്. ചെറുപ്രായം മുതൽ സർവ്വതോൻമുഖമായ വളർച്ചക്ക് അടിത്തറ പാകാൻ കഴിയുന്ന എല്ലാ ചേരുവകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക് വാഹന സൗകര്യവും ഇവിടെയുണ്ട്.






