സംവാദം:തിരികെ വിദ്യാലയത്തിലേക്ക്
വിഷ്ണുമംഗലം എൽ.പി. സ്കൂൾ ചരിത്രം ഗുരുകുല വിദ്യാഭ്യാസ രീതി വികാസദശയിലേക്ക് കടന്നപ്പോഴാണ് വിദ്യാഭ്യാസം സാമാന്യവത്ക്കരിക്കപ്പെട്ട് ജനകീയ സ്വഭാവം പൂണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജന്മം നൽകപ്പെട്ടത്. വിദ്യാദാനത്തെ കച്ചവടക്കണ്ണോടെ നോക്കിക്കാണാൻ കഴിയാത്ത വിദ്യാഭ്യാസത്തെ ജീവിത തപസ്യയായി കണ്ട ചില ആചാര്യവര്യന്മാരുടെ അശ്രാന്തശ്രമ ഫലമാണ് ഭൂരിഭാഗം വിദ്യാലയങ്ങളുടേയും ജന്മത്തിന് വഴിയൊരുക്കിയത്. അത്തരമൊരു വ്യക്തിയായിരുന്നു വിഷ്ണുമംഗലം എൽ.പി. സ്കൂൾ സ്ഥാപകനായ കിഴക്കെ വീട്ടിൽ കുഞ്ഞിക്കണ്ണക്കുറുപ്പ്. വിഷ്ണുമംഗലം പ്രദേശത്തിൻ്റെ വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ 04.10.1926ൽ പ്രദേശവാസികളുടേയും സഹകരണത്തോടെ ശ്രീദേവി അമ്മ തമ്പുരാട്ടിയിൽ നിന്നും 16 സെൻ്റ് ഭൂമി കുളങ്ങര വീട്ടിൽ പറമ്പിൽ വാങ്ങിക്കുകയും തുടർന്ന് ഒരു ഷെഡ് കെട്ടിയുണ്ടാക്കി ക്ലാസ് ആരംഭിക്കുകയും ചെയ്തു. തുടക്കത്തിൽ 21 ആൺകുട്ടികളും 6 പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. കുഞ്ഞിക്കണ്ണക്കുറുപ്പിൻ്റെ വിദ്യാലയ പ്രവർത്തനങ്ങൾ പ്രശംസാർഹങ്ങളായിരുന്നുവെന്ന് അക്കാലത്തെ ഇൻസ്പെക്ടറുടെ വിസിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ സ്കൂൾ സ്ഥാപിത വർഷത്തിൽ തന്നെ സർക്കാർ അംഗീകാരവും ലഭിച്ചു. പെഞ്ചാത്തോളി രാമൻ ആദ്യവിദ്യാർത്ഥിയും കുണ്ടുവാതുക്കൽ അമ്മാളു ആദ്യ വിദ്യാർത്ഥിനിയുമായിരുന്നു. കളിസ്ഥലം കുറവ്, വർഷന്തോറും ഓല കെട്ടിമേയേണ്ട ഷെഡ്, കിണർ, മൂത്രപ്പുര തുടങ്ങിയവയുടെ അപര്യാപ്തത തുടങ്ങിയ ഭൌതിക സാഹചര്യ പരാധീനതകൾ ഉണ്ടായിരുന്നുവെങ്കിലും പഠനസാമഗ്രികളോടെ ക്ലാസിലെത്തി വിദ്യാർത്ഥികളുടെ അകവും പുറവുമറിഞ്ഞ് ക്ലാസെടുക്കുന്ന കുഞ്ഞിക്കണ്ണൻ മാസ്റ്ററെപ്പറ്റിയുള്ള ഒളിമങ്ങാത്ത ഓർമ്മകൾ പ്രായം ചെന്ന പ്രദേശവാസികൾ ഭയഭക്തി ബഹുമാനങ്ങളോടെ ഇന്നും സ്മരിക്കുന്നു. കുഞ്ഞിക്കണ്ണക്കുറുപ്പ് വിദ്യാലയ സ്ഥാപക മാനേജർ, പ്രധാന അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. തുടർന്ന് ജാനകിയമ്മ, ശങ്കരൻ അടിയോടി, കൃഷ്ണക്കുറുപ്പ്, എം. കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിക്കുകയുണ്ടായി. ഹെഡ് മാസ്റ്ററായിരുന്ന കെ.ചാത്തു, അറബിക്ക് അധ്യാപകൻ പി.മുത്തു എന്നിവർ ഈ വിദ്യാലയത്തിൻ്റെ വളർച്ചയിൽ ഗണ്യമായ പങ്ക് വഹിക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ അംഗസംഖ്യ വർദ്ധിച്ചു വന്ന സാഹചര്യത്തിൽ പുതുതായി നാലു കെട്ടിടങ്ങൾ കൂടി നിർമ്മിക്കപ്പെട്ടു. കെട്ടിടങ്ങളുടെ നവീകരണത്തിന് വിഘാതമായി നിന്ന ഘടകം മാനേജരുടെ സാമ്പത്തിക പരാധീനതകൾ തന്നെ. പി.ടി.എ യുടെ സഹകരണത്തോടെ കിണർ, അത്യാവശ്യ അറ്റകുറ്റപ്പണികൾ, മൂത്രപ്പുര, അടുപ്പ് തുടങ്ങിയവ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. പെഞ്ചാത്തോളി കുഞ്ഞിക്കണ്ണൻ, മത്തത്ത് ചാത്തു, എം.പി.കുഞ്ഞിരാമ വാരിയർ എന്നിവർ ഈ വിദ്യാലയത്തിൻ്റെ വളർച്ചയിൽ സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ശ്രീമതി എം. ലക്ഷ്മിയമ്മയുടെ മരണത്തെത്തുടർന്നുണ്ടായ മാനേജ്മെൻ്റ് അരക്ഷിതാവസ്ഥ സ്കൂൾ കൈമാറ്റത്തിലേക്ക് നയിച്ചു. പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ബാലൻ മാസ്റ്റർ (റിട്ട. പ്രിൻസിപ്പാൾ, ജി.എച്ച്.എസ്.എസ് കല്ലാച്ചി) ഡോ. ബാബുരാജ് യു.കെ എം.കുഞ്ഞിരാമൻ മാസ്റ്റർ, റിട്ട. എച്ച്.എം, വിഷ്ണുമംഗലം എൽ.പി.സ്കൂൾ (രാഷ്ട്രീയ പ്രവർത്തകൻ) ഡോ. നബീസ ഇ.പി വിഷ്ണുമംഗല കുമാർ (പത്ര പ്രവർത്തകൻ) എം.പി.മാധവവാരിയർ (അധ്യാപകൻ) കണാരൻ മാസ്റ്റർ (സ്വാതന്ത്ര്യ സമര സേനാനി) പ്രധാന നേട്ടങ്ങൾ 2003-04 നാദാപുരം സബ് ജില്ല ശാസ്ത്ര ഗണിതശാസ്ത്ര മേളയിൽ എൽ.പി., യു.പി വിഭാഗങ്ങളിലായി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനാർഹരാക്കുകയും ചെയ്തു. പങ്കെടുത്ത 19 വിദ്യാർത്ഥികളിൽ 11 പേരും സമ്മാനാർഹരായി. സ്പോർട്സ്, എൽ.എസ്.എസ്, കലാമേള എന്നിവയിൽ അർഹരായ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനാർഹരാക്കാറുമുണ്ട്. ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കെ.ഗീത ടീച്ചർ, അനിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ബുൾ ബുൾ ക്ലബ് പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് അക്കാദമിക് ക്ലാസുകൾക്ക് അനുബന്ധമായി കലാവിദ്യാഭ്യാസം, പ്രൈമറി ക്ലാസുകളിൽ ഇംഗ്ലീഷ് പഠനം എന്നിവ നടത്തി വരുന്നു.
Start a discussion about തിരികെ വിദ്യാലയത്തിലേക്ക്
Talk pages are where people discuss how to make content on Schoolwiki the best that it can be. You can use this page to start a discussion with others about how to improve തിരികെ വിദ്യാലയത്തിലേക്ക്.