കുടുതലറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്

ഗവൺമെന്റ് യു .പി .എസ്സ് .പുല്ലാട്/ഭൗതീക സാഹചര്യങ്ങൾ

എന്നാൽ 2019ൽ പത്തനംതിട്ട ജില്ലാ പഞ്ചായത്തിൻ്റെ അവസരോചിതമായ ഇടപെടൽ ഫലമായി ഇന്ന് പുല്ലാട് ഉപജില്ലയിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള വിദ്യാലയമായി ഇത്മാറിയിട്ടുണ്ട്. രണ്ട് പ്രധാന കെട്ടിടമാണ് വിദ്യാലയത്തിന് ഉള്ളത്. പുതുക്കിപ്പണിത ഒരു കെട്ടിടത്തിൽ 4 ക്ലാസ് മുറികളും ഒരു അംഗനവാടിയും ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിച്ചുവരുന്നു. പഴക്കമേറിയ മറ്റൊരു കെട്ടിടത്തിൽ പുതുക്കിയ ഓഫീസും പ്രവർത്തിക്കുന്നു. സ്റ്റാഫ് റൂമും,പ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്ന ഈ കെട്ടിടം സ്കൂളിൻ്റെ ആഡിറ്റോറിയമായും ഉപയോഗിക്കുന്നു. വിദ്യാലയത്തിൻ്റെ ഉയർച്ചയ്ക്ക് പ്രസ്തുത കെട്ടിടം അടിയന്തരമായി പുതുക്കി പണിയേണ്ടതുണ്ട്. കമ്പ്യൂട്ടർ റൂം ,ശാസ്ത്രലാബ് മികച്ചലൈബ്രറി ,എന്നിയുണ്ട്. മുറ്റം പൂട്ടുകട്ട പാകി മനോഹരം ആക്കുകയും പ്രവേശന കവാടം ,ഗേറ്റ് തുടങ്ങിയവ സ്ഥാപിച്ച് വിദ്യാലയത്തെ ആകർഷകമാക്കിയിട്ടുണ്ട്. നല്ലൊരു പൂന്തോപ്പ് ഒരുക്കിയിട്ടുണ്ട്. ഭക്ഷണശാല, അടുക്കള തുടങ്ങിയവ ഉള്ള സൗകര്യത്തിൽ മെച്ചപ്പെടുത്തി കൊണ്ടുപോകാൻ സാധിക്കുന്നുണ്ട് .കിണർ വാട്ടർ പ്യൂരിഫയർ , കമ്പ്യൂട്ടർ, ലാപ്ടോപ്, പ് പ്രൊജക്ടർ,ഫാനുകൾ ലൈറ്റുകൾ, കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ ശുചീകരണസംവിധാനങ്ങൾ തുടങ്ങിയവ ആധുനിക രീതിയിൽ തന്നെ ക്രമീകരിച്ചിട്ടുണ്ട്. മികച്ച ഒരു സ്കൂൾ പച്ചക്കറി തോട്ടവും ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ മാറി വരുന്ന സാഹചര്യത്തിൽ ഈ അക്ഷരമുത്തശ്ശിക്ക് വേണ്ട കരുതൽ നൽകുവാൻ, വിദ്യാലയം മികച്ചരീതിയിൽ മുന്നോട്ട് കൊണ്ടുപോകുവാൻ സുമനസ്സുകളുടെയും സർക്കാരിൻ്റെയും ശ്രദ്ധ ഉണ്ടായെങ്കിലെ സാധിക്കുകയുള്ളു.

"https://schoolwiki.in/index.php?title=കുടുതലറിയാൻ&oldid=1638158" എന്ന താളിൽനിന്ന് ശേഖരിച്ചത്