കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും , ആരോഗ്യ പൂർണ്ണമായ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താനും സ്കൂളിൽ ഹെൽത്ത് ക്ലബ് പ്രവർത്തിച്ചു വരുന്നു.ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ, ഹോസ്പിറ്റൽ സന്ദർശനം എന്നിവ സംഘടിപ്പിക്കുന്നു. ഡോക്ടേഴ്സ് ഡേ നഴ്സസ് ഡേ എന്നിവ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചുവരുന്നു. അതിനോടനുബന്ധിച്ച് പോസ്റ്റർ രചന മുദ്രാവാക്യ നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയും, വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു. പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പോസ്റ്ററുകളും ബോധവൽക്കരണ ക്ലാസ്സുകളും നടത്തി വരുന്നു. സ്കൂൾ കായിക അധ്യാപകന്റെ നേതൃത്വത്തിൽ യോഗ ഏറോബിക്സ് എന്നിവയിൽ പരിശീലനം നൽകി വരുന്നു.