ക്ലാസ് ലൈബ്രറി

     എല്ലാ ക്ലാസ്സുകളിലും  ക്ലാസ് ലൈബ്രറി തയ്യാറാക്കിയിട്ടുണ്ട് .കുട്ടികളുടെ പഠനാവശ്യവുമായി ബന്ധപ്പെട്ട പുസ്തങ്ങൾ ,ആനുകാലിക പ്രസിദ്ധീകരണങ്ങൾ ,പത്രം എന്നിവ ഓരോ ക്ലാസ്സിലും സജ്ജീകരിച്ചിരിക്കുന്നു .

പുസ്തപ്രദർശനം

        എല്ലാ വർഷവും ജൂൺ 19  വായന ദിനത്തോടനുബന്ധിച്ചു്  ഒരാഴ്ച വ്യത്യസ്തങ്ങളായ പുസ്തകങ്ങൾ ഉൾപ്പെടുത്തി പുസ്തക പ്രദർശനം  നടത്തി വരുന്നു .

വായന മത്സരം

സ്കൂൾ ലൈബ്രറി നിർദേശിക്കുന്ന പുസ്തങ്ങളെ അടിസ്ഥാനമാക്കി വായന മത്സരം സംഘടിപ്പിക്കുന്നു .വിവിധ പ്രാദേശിക ക്ലബ്ബുകൾ നടത്തുന്ന വായനമത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു .

പത്രവായന

  അറിവ് ലഭിക്കുന്ന ഏറ്റവും ശക്തമായ മാധ്യമം ആണ് പത്രം.ഒരു വ്യക്തിയുടെ സമൂഹത്തോടുള്ള കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിൽ ഇവയുടെ സ്ഥാനം ഒന്നാമതാണ് .വിദ്യാർത്ഥികൾക്ക് ആനുകാലിക വിഷയങ്ങളിൽ വ്യക്തമായാധാരണ വളർത്തുന്നതിനായി  എല്ലാ ദിവസവും രാവിലെ 10 മിനിറ്റ്‌  പത്രവായനക്കായി മാറ്റിവെച്ചിരിക്കുന്നു .