എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2017 18 പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോൽസവം
2017 ജൂൺ 1 വ്യാഴം സ്‌കൂൾ തല പ്രവേശനോൽസവം 10.30ന് വിപുലമായി സ്‌കൂളിൽ വെച്ച് നടന്നു. വാർഡ് മെമ്പർ എ.കെ ഷൗക്കത്തലി ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ഗിരീഷ് അദ്ധ്യക്ഷനായിരുന്നു. കുട്ടികൾക്ക് കിരീടം അണിയിക്കുകയും പഠനോപകരണ കിറ്റു് വിതരണം നടത്തുകയും ചെയ്തു. എല്ലാ കുട്ടികൾക്കും ഈത്തപ്പഴം നൽകി.
പ്രീ ടെസ്റ്റ്
വിദ്യാർത്ഥികളുടെ നിലവിലുള്ള പഠന നിലവാരം അറിയുന്നതിന് 02-06-17 ന് ഒരാഴ്ച കാലത്തെ പ്രീ ടെസ്റ്റിന് തുടക്കം കുറിച്ചു.
സ്‌കൂൾ ഉച്ചഭക്ഷണ
02-06-2017 ന് സ്‌കൂൾ ഉച്ചഭക്ഷണപരിപാടി ആരംഭിച്ചു
ലോകപരിസ്ഥിതിദിനാചരണം
05-06-2017 ന് ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്ലാസ് തല - സ്‌കൂൾതല ക്വിസ് മത്സരങ്ങൾ, ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം, പരിസ്ഥിതി ദിന പതിപ്പ് പ്രകാശനം, വൃക്ഷത്തൈ വിതരണം, അസംബ്ലി എന്നിവ നടന്നു. 2017-2018 അധ്യയന വർഷം പുതുതായി സ്‌കൂളിൽ ചേർന്ന കുട്ടികൾക്ക് ഹെഡ് മാസ്റ്റർ പി. മുഹമ്മദ് കോയ വൃക്ഷത്തൈ നൽകി വിതരണോത്ഘാടനം നിർവഹിച്ചു.
വായനാവാരം
ജൂൺ 19 വായനാവാരത്തോടനുബന്ധിച്ച് വാർത്താവായന മത്സരം, ക്ലാസ് ലൈബ്രറി ഉദ്ഘാടനം, പതിപ്പ് നിർമ്മാണം, പി.എൻ പണിക്കരെ പരിചയപ്പെടുത്തൽ എന്നിവ നടന്നു.
ഇഫ്ത്താർ
29-6-17ന് പി.ടി.എയുടെ നേതൃത്വത്തിൽ ഇഫ്ത്താർ നടന്നു.
ശുചിത്വാനിവാരണം
29-6-17ന് ഉച്ചയ്ക്ക് ശേഷം സ്‌കൂളും പരിസരവും വൃത്തിയാക്കി
സ്മാർട്ട് ക്ലാസ്‌റൂം ഉദ്ഘാടനം
13-7-17ന് സ്‌കൂളിലെ സ്മാർട്ട് ക്ലാസ്‌റൂം ഉദ്ഘാടനം വയോളി മുഹമ്മദ് മാസ്റ്റർ നിർവ്വഹിച്ചു
അലിഫ് അറബിക് ക്വിസ്സ്
അലിഫ് അറബിക് ക്വിസ്സ് സബ്ജില്ലാ മത്സരത്തിൽ യു.പി വിഭാഗത്തിലും എൽപി വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി സ്‌കൂൾ ചാമ്പ്യന്മാരായി. ജില്ലാ തലത്തിൽ ജെ ഡി റ്റി ഹയർസെക്കന്ററി സ്‌കൂളിൽ വെച്ച് നടന്ന മത്സരത്തിൽ ഫിദ ഫാത്തിമ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കി.
ചാന്ദ്രദിനം
ജൂലൈ 21 ന് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്ലാസ് തല, സ്‌കൂൾ തല ക്വിസ് മത്സരങ്ങൾ, ശാസ്ത്ര റേഡിയോ, റോക്കറ്റ് മോഡൽ നിർമ്മാണം, ചുമർ പത്രികാ നിർമ്മാണം, ബഹിരാകാശത്ത് ഇന്ത്യയുടെ നേട്ടം എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗ മത്സരം എന്നിവ നടത്തി. 21-7-2017ന് കുന്ദമംഗലം ഗ്രാമപഞ്ചായത്തും മുഹമ്മദൻസ് ആർട്‌സ് സ്‌പോർട്‌സ് ക്ലബ് പതിമംഗലവും സംയുക്തമായി സംഘടിപ്പിച്ച ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ നൗറിൻ, ഫിദ ഫാത്തിമ എന്നിവർ കരസ്ഥമാക്കി.
തനതു പ്രവർത്തനം
26-7-2017 ന് ഈ വർഷത്തെ തനതു പ്രവർത്തനമായി വിദ്യാലയം ഏറ്റെടുത്തത് ഇംഗ്ലീഷ് ഭാഷാപുരോഗതി നേടുന്നതിനുവേണ്ടിയുള്ള പ്രവർത്തന പദ്ധതികളായിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം പേരാമ്പ്ര ബി. ആർ .സി യിലെ കുഞ്ഞഹമ്മദ് സർ നിർവ്വഹിച്ചു.
സ്‌കൂൾ ലീഡർ തെരെഞ്ഞെടുപ്പ്
27-07-17 ന് സ്‌കൂൾ ലീഡർ തെരെഞ്ഞെടുപ്പ് നടന്നു. ക്ലാസ് പ്രതിനിധികളെ ഉൾപ്പെടുത്തി സ്കൂൾ പാർലമെന്റ് സംഘടിപ്പിച്ചു.
മഴനടത്തം
29-07-17 ന് വയനാട് ചുരത്തിൽ മാതൃഭൂമി ദിനപത്രം ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഴ നടത്തത്തിൽ സ്‌കൂളിൽ നിന്നു് വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ പ്രതിനിധികളും പങ്കെടുത്തു.
വിരനിർമ്മാർജ്ജനം
10-07-17ന് വിരനിർമ്മാർജ്ജനത്തിൽ എല്ലാ കുട്ടികൾക്കും വിരഗുളികകൾ വിതരണം ചെയ്തു.
സ്വാതന്ത്യദിനം
11-08-17ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ലാസ് തല ക്വിസ് മത്സരം നടന്നു. 14-08-2017ന് സ്‌കൂൾ തല ക്വിസ് മത്സരം നടന്നു. കൂടാതെ മലയാളം - ഇംഗ്ലീഷ് ഭാഷകളിൽ പ്രസംഗ മത്സരം നടത്തി. 15-08-17ന് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിപുലമായി നടത്തി. രാവിലെ 9 മണിക്ക് ഹെഡ്മാസ്റ്റർ പി. മുഹമ്മദ് കോയ പതാക ഉയർത്തി. പി. ടി. എ പ്രസിഡന്റ് കെ.എം ഗിരീഷ്‌കുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശഭക്തിഗാനം, എൽ.പി, യുപി വിദ്യാർത്ഥികൾ തയ്യാറാക്കിയ മാഗസിൻ പ്രകാശനം, സ്വാതന്ത്ര്യ ദിന വാർത്തകൾ, മലയാളം പ്രസംഗം, മലയാളം - ഇംഗ്ലീഷ് ഉപന്യാസ മൽസരം, ഹിന്ദി - ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് സ്‌കിറ്റ്, ചാർട്ട് പ്രദർശനം, ജെ.ആർ.സി കുട്ടികളുടെ പരിപാടികൾ എന്നിവ നടത്തി. കൂടാതെ സീടെക് പ്രിൻസിപ്പാൾ ശ്രീ ശശീന്ദ്രൻ മാസ്റ്ററുടെ കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസും, പായസവിതരണം ഉണ്ടായിരുന്നു. ചടങ്ങിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 11.30 മുതൽ അധ്യാപകരുടെയും പി ടി എ പ്രതിനിധികളുടെയും സംയുക്തയോഗം നടന്നു. ഓണാഘോഷത്തെക്കുറിച്ചുള്ള കാര്യങ്ങൾ, പരീക്ഷ എന്നിവയെ സംബന്ധിച്ച് യോഗത്തിൽ തീരുമാനമായി.
ഓണം - ബക്രിദ് ആഘോഷം
25-08-17 ന് ഓണം - ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂളിൽ വിവിധ പരിപാടികൾ നടത്തി. പൂക്കള മത്സരം, കമ്പവലി, മൈലാഞ്ചിയിടൽ മത്സരം എന്നിവ നടന്നു. ഉച്ചയ്ക്ക് അതിഗംഭീരമായ സദ്യയും കുട്ടികൾക്ക് നൽകി. അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ, നാട്ടുകാർ, എം.പി.ടി.എ അംഗങ്ങൾ എന്നിവർ പരിപാടിയിൽ നിറഞ്ഞ സാന്നിധ്യം അറിയിച്ചു.
ഗാന്ധിജയന്തി
ഒക്ടോബർ 3ന് ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്‌കൂളിൽ ക്വിസ് മത്സരം, ഗാന്ധിജിയെ പരിചയപ്പെടുത്തൽ, പരിസര ശുചീകരണം എന്നീ പ്രവർത്തനങ്ങൾ നടത്തി.
സബ്ജില്ലാ സ്‌പോർട്‌സ് മത്സരം
ഒക്ടോബർ 5, 6 തിയ്യതികളിൽ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന സബ്ജില്ലാ സ്‌പോർട്‌സ് മത്സരത്തിൽ സ്‌കൂളിൽ നിന്നും 100, 200, 400, 4x100, ഹൈജംപ്, ലോംഗ് ജംപ് എന്നീ മത്സരങ്ങളിൽ പങ്കെടുത്തു. റിലേയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ക്ലാസ് പി.ടി.എ
09-09-17ന് 1 മുതൽ 4 വരെ ക്ലാസുകളിലെയും 10-09-17ന് 5 മുതൽ 7 വരെ ക്ലാസുകളിലെയും ക്ലാസ് പി.ടി.എ നടന്നു.
വാക്‌സിനേഷൻ
ഒക്ടോബർ 13ന് കുട്ടികൾക്കുള്ള ഒന്നാം ഘട്ട വാക്‌സിനേഷൻ കുത്തിവെയ്പ്പ് നടന്നു. ഒക്ടോബർ 19ന് കുട്ടികൾക്കുള്ള രണ്ടാം ഘട്ട വാക്‌സിനേഷൻ കുത്തിവെപ്പും സ്‌കൂളിൽ നടത്തി.
ശാസ്ത്രോൽസവം
ഒക്ടോബർ 23, 24ന് കുന്നംഗലം യു.പി സ്‌കൂളിലും ഹൈസ്‌ക്കൂളിലും എ.എം.എൽ.പി സ്കൂളിൽ വെച്ച് നടന്ന കുന്ദമംഗലം സബ്ജില്ലാ ശാസ്ത്രോൽസവം, പ്രവൃത്തിപരിചയമേള എന്നിവയിലെ എല്ലാ മേളയിലും മാക്കൂട്ടം എ എം യു പി സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു. ഗണിതമേളയിൽ എൽ.പി വിഭാഗത്തിൽ ഓവറോൾ കിരീടവും യു.പി വിഭാഗത്തിൽ റണ്ണർ അപ്പും നേടി. കൂടാതെ സാമൂഹ്യശാസ്ത്രമേളയിൽ യു.പി വിഭാഗത്തിൽ ഓവറോൾ കിരീടവും എൽ.പിയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒക്ടോബർ 25ന് സ്‌കൂൾ അസംബ്ലിയിൽ മേളകളിൽ വിജയികളായ കുട്ടികളെ അഭിനന്ദിച്ചു. 07-11-2017 ന് നടന്ന കോഴിക്കോട് ജില്ലാ ശാസ്ത്രമേള, പ്രവർത്തിപരിചയ മേള, സാമൂഹ്യ ശാസ്ത്രമേള എന്നിവയിൽ പങ്കെടുത്തു. സാമൂഹ്യ ശാസ്ത്രം വർക്കിംഗ് മോഡൽ വിഭാഗത്തിൽ എ ഗ്രേഡ്, പ്രസംഗത്തിൽ ബി ഗ്രേഡ് എന്നിവ കരസ്ഥമാക്കി. ഗണിത ശാസ്ത്ര മേളയിൽ എൽ.പി, യു.പി വിഭാഗം ക്വിസ് ഒഴികെ എല്ലാ മത്സരങ്ങളിലും സ്‌കൂളിലെ കുട്ടികൾ പങ്കാളികളാവുകയും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. പ്രവൃത്തി പരിചയ മേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിലായി 14 ഇനങ്ങളിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡുകൾ സ്വന്തമാക്കി.
ഉപജില്ലാ കലാമേള
നവംബർ 6, 8, 9, 10, 11 തിയ്യതികളിൽ പയമ്പ്ര ഗവ. ഹെസ്‌ക്കൂളിൽ വെച്ച് നടന്ന കുന്നമംഗലം ഉപജില്ലാ കലാമേളയിൽ സ്‌കൂളിന് മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞു. ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനം സ്‌കൂൾ കരസ്ഥമാക്കി.
ഉപജില്ലാ അറബിക് മേളയിൽ എൽ.പി, യു.പി വിഭാഗത്തിൽ തുടർച്ചയായി 17-ാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കലാമേള ഓവറോൾ നേടിയ കുട്ടികളെ അസംബ്ലിയിൽ പി.ടി.എ അഭിനന്ദിച്ചു. കലാമേള വിജയികളെ ഉൾപ്പെടുത്തി ചെണ്ടമേളങ്ങളോടെ വിജയാഘോഷ യാത്ര നടത്തി.
പ്രകൃതി പഠനക്യാമ്പ്
11-11-17 ന് കുന്നമംഗലം ബി.ആർ.സി സംഘടിപ്പിച്ച പ്രകൃതി പഠനക്യാമ്പിൽ സ്‌കൂളിൽ നിന്ന് 46 കുട്ടികളും 5 അധ്യാപകരും പങ്കെടുത്തു. പൂവാറൽ തോട്, ഉടുമ്പുപാറ, കല്ലംപുല്ല്, ആനക്കല്ലുംപാറ, ഉറുമിപ്പാലം, ഉറുമി ജലവൈദ്യുതി പദ്ധതി, എന്നിവിടങ്ങളിലായിരുന്നു പഠനക്യാമ്പ്.
ശിശുദിനം
14-11-17 ന് സ്‌കൂളിൽ അസംബ്ലി ചേർന്നു. നെഹ്‌റുവിനെ കുറിച്ച് കുട്ടികൾക്ക് വിവരണം നൽകി. ക്ലാസ് തലങ്ങളിൽ നെഹ്‌റു ക്വിസ് നടന്നു. സ്‌കൂൾതല മൽസരം നടത്തി വിജയികൾക്ക് പാരിതോഷികങ്ങൾ നൽകി. ശിശു ദിനത്തോടനുബന്ധിച്ച് ചിത്രരചനാമത്സരവും ശിശുദിന റാലിയും സംഘടിപ്പിച്ചിരുന്നു.
ബോധവത്ക്കരണ ക്ലാസ്
24-11-17 ന് സ്‌കൂളിൽ അമ്മമാർക്കുള്ള മാതൃസംഗമം ബോധവത്ക്കരണ ക്ലാസ് നടത്തി. ഗൈനക്കോളജിസ്റ്റ് ശ്രീമതി ഡോ. റോസ് ബെന്റിന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ്. അറബിക് കലാമേളയിൽ ഓവറോൾ നേടുന്നതിനും, പ്രവൃത്തി പരിചയമേളയിൽ റണ്ണറപ്പ് നേടുന്നതിനും കുട്ടികളെ പ്രാപ്തരാക്കിയ അധ്യാപകർക്കുള്ള പി. ടി .എയുടെ അവാർഡ് ദാനവും ഉപജില്ലാ - ജില്ലാ ടീച്ചിംഗ് എയ്ഡ് (മാത്തമാറ്റിക്‌സ്) വിഭാഗത്തിൽ യഥാക്രമം ഒന്ന്, മൂന്ന് സ്ഥാനങ്ങൾ നേടിയ വി. സജ്‌നാബി ടീച്ചർക്കുള്ള അവാർഡും പരിപാടിയിൽ വിതരണം ചെയ്തു.
മലയാളത്തിളക്കം
27-11-2017 ന് മലയാളത്തിളക്കം പരിപാടിക്ക് തുടക്കം കുറിച്ചു.
രണ്ടാം പാദവാർഷിക പരീക്ഷ
4-12-17ന് സ്‌കൂളിൽ അസംബ്ലി ചേർന്ന് രണ്ടാം പാദവാർഷിക പരീക്ഷയെക്കുറിച്ച് ഹെഡ്മാസ്റ്റർ കുട്ടികൾക്ക് പൊതു നിർദ്ദേശങ്ങൾ നൽകി. 14-12-17 മുതൽ 16-12-17 വരെ ക്രിസ്തുമസ് പരീക്ഷ ഭംഗിയായി നടന്നു. 22-12-17 അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി എസ്.ആർ.ജി യോഗം ചേർന്നു. 23-12-17 മുതൽ 31-12-17 വരെ ക്രിസ്മസ് അവധിയായിരുന്നു. 1-1-2018ന് ക്രിസ്മസ് അവധി കഴി്ഞ്ഞ് സ്‌കൂൾ തുറന്നു. 3-1-18 ന് സ്‌കൂൾ വിസിറ്റ് നടന്നു. കുന്നമംഗലം എ. ഇ. ഒയും കോഴിക്കോട് ഡയറ്റ് ഫാക്കൽറ്റി അംഗം എൻ അബ്ദുറഹിമാൻ സാറും ഉണ്ടായിരുന്നു. അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കലിനെകുറിച്ച് നിർദ്ദേശങ്ങൾ ത്ന്നു സ്‌കൂളിന്റെ വിപുലമായ അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കലിന് തുടക്കം കുറിച്ചു.
നവതി ആഘോഷം കമ്മിറ്റി
10-1-18 ന് സ്‌കൂൾ നവതി ആഘോഷത്തിന്റെ ഭാഗമായി കമ്മറ്റി രൂപീകരിച്ചു.
ഫുട്‌ബോൾ മേള
14-1-18 ന് പതിമംഗലം മുഹമ്മദൻസ് ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ഫുട്‌ബോൾ മത്സരത്തിൽ യു.പി വിഭാഗത്തിൽ സ്‌കൂൾ ചാമ്പ്യൻമാരായി. കുന്നമംഗലം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച എൽ പി വിഭാഗം സ്‌പോർട്‌സ് മത്സരത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾ പങ്കാളികളാവുകയും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു.
പുസ്തകവണ്ടി
10-2-18, 13-2-18 തിയ്യതികളിൽ സ്‌കൂൾ ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായുള്ള പുസ്തകവണ്ടി വിവിധ കേന്ദ്രങ്ങളിൽ ചെന്നെത്തുകയും പുസ്തകം ശേഖരിക്കുകയും ചെയ്തു.
അക്കാദമിക് മാസ്റ്റർപ്ലാൻ
12-2-18 അ്ക്കാദമിക് മാസ്റ്റർപ്ലാൻ പതിമംഗലത്ത് വെച്ച് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീബ ഷാജി പ്രകാശനം ചെയ്തു. കെ.കെ പുഷ്പലത ടീച്ചർ പദ്ധതി വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്റ് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു.
ക്ലാസ് തല ഫുട്‌ബോൾ മൽസരം
2018 മാർച്ച് 14 മുതൽ 17 വരെ ക്ലാസ് തല ഫുട്‌ബോൾ മൽസരം സംഘടിപ്പിച്ചു.
സ്‌കൂൾ വാർഷികഘോഷം
2018 മാർച്ച് 31 ന് സ്‌കൂൾ വാർഷികാഘോഷവും നവതി വിളംബരവും പി.മുഹമ്മദ്‌കോയ മാസ്റ്റർ, കെ.രമണി ടീച്ചർ എന്നിവർക്കുള്ള യാത്രയപ്പ് സമ്മേളനവും നടന്നു. ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉത്ഘാടനം നിർവഹിച്ചു. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. സ്കൂളിൽ പുതുതായി നിർമ്മിച്ച വായനപ്പുരയും നവീകരിച്ച സ്‌കൂൾ ലൈബ്രറിയുടെ ഉദ്ഘാടനവും ബഹു. മന്ത്രി നിർവ്വഹിച്ചു. റിയോ ഹംസ അവാർഡ് വിതരണം, കലാ പ്രതിഭകൾക്കുളള അവാർഡ് വിതരണം, നവതി ലോഗോ പ്രകാശനം എന്നിവ നടന്നു. വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ വാർഷികാഘോഷം സമാപിച്ചു.