സി. ഇ. എം. യു.പി.എസ്.വടക്കഞ്ചേരി/ചരിത്രം
ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ ചരിത്രത്തിലും ഒരു പുതുചലനം സൃഷ്ടിക്കുകയുണ്ടായി.കുടുംബങ്ങളുടെ കൂട്ടായ്മ ലക്ഷ്യം വെച്ച് പ്രവർത്തിച്ച ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ സ്ഥാപക വിശുദ്ധ മറിയം ത്രേസ്യായുടെ ചൈതന്യം സ്വന്തമാക്കി മുന്നേറിയ മദർ ഇസബെല്ലിന്റെ നിതാന്തപരിശ്രമമാണ് ഈ വിദ്യാനികേതനത്തിന്റെ ഉന്നതിക്ക് നിദാനം എന്നതു അവിസ്മരണീയമാണ്. ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്.അറിവിന്റെ പ്രകാശം പരത്തുന്ന ഗുുരുവിനെ പദാനുപദം അനുഗമിക്കുന്ന ശിഷ്യഗണം. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിക്കാൻ യത്നിക്കുന്ന ശിഷ്യഗണത്തോടൊപ്പം സിദ്ധിയും, സാധനയും, സർഗ്ഗശക്തിയുമുള്ള കരുത്തുറ്റ ശില്പികളാണ് 49 പേർ അടങ്ങുന്ന ഇവിടുത്തെ അധ്യാപക - അനധ്യാപക വൃന്ദം. വിദ്യാർത്ഥിനികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് വേണ്ടി അവിശ്രാന്തം യത്നിക്കുന്ന ഇവർ എന്നെന്നും വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.