കൊറോണ എന്നൊരു വൈറസ്
ചൈനയിൽ നിന്നും വന്നു
ലോകമെൻ നാടുമെല്ലാം
മഹാമാരിയിൽ കീഴ്‍പ്പെടുമോ
തൊട്ടുരുമ്മി നിന്നവരെല്ലാം
ഓടിയൊളിക്കുന്നു കൂട്ടുകാരെ (2)
ലോകത്ത് ലോക്ഡൗൺ വന്നു
ജനങ്ങൾ വീട്ടിലിരുന്നു
ജോലിയും കൂലിയുമില്ല
ആകെമൊത്തം പരിഭ്രാന്തിയായ്
രക്തബന്ധത്തിൽ പോലും
കെട്ടിപ്പിടിക്കാൻ പേടിയായി (2)
ജാതിയും മതവുമില്ല
അമ്പലവും പള്ളിയുമില്ല
ദൈവത്തിന്റെ സ്വന്തം നാട്ടിൽ
മനുഷ്യരെല്ലാം ഒന്നായി
പണക്കാരും പാവങ്ങളും
റേഷൻ കുടിച്ചു കിടക്കുന്നു (2)
മാളില്ല മെട്രോയുമില്ല
ട്രെയിനില്ലാ ബസ്സുമില്ല
കാറില്ല റോഡിൽ പോലും
സൈക്കിൾ പോലും പോകാതെയായി
ആകാശത്ത് പറന്നവരെല്ലാം
മണ്ണിൽ കൂടി നടന്നു വന്നു (2)
സർക്കാർ രംഗത്തുവന്നു
ജനങ്ങളെ ചേർത്തുപിടിച്ചു
പക്ഷിമൃഗാദികൾ പോലും
സർക്കാരിന്റെ കൈകളിലാ
പട്ടിണി ഇല്ലാതാക്കി നമ്മുടെ കേരള സർക്കാർ(2)
സമ്പർക്കത്തിലൂടെ മാത്രമാണീ
രോഗവും നമ്മളെ കീഴ്‍പെടുത്തൂ
ധാർമികമായി നാം ചിന്തിക്കേണം
വ്യാധിയെ നമ്മൾ പരത്തിടാതെ
ഓഖി,സുനാമിയെ നേരിട്ടൊരാ
ധീരരം സോദരരുണ്ടിവിടെ
എത്രയും വേഗം തുരത്തിടാനായ്
സർക്കാരും നമ്മൾക്ക് മുന്നിലുണ്ട് (ഒറ്റ... )
ഒറ്റക്കെട്ടായി നാം പോരാടീടാം
കൊറോണ എന്നൊരു വൈറസിനെ
കൈകഴുകീടേണം സോപ്പിനാലെ
ശ്രദ്ധയോടീകാര്യ മാവർത്തിക്കൂ (ഒറ്റ... )
നന്നായകലവും പാലിക്കേണം
മാസ്‍ക്കുകൾ എപ്പോഴും വേണംതാനും
ഉത്തരവാദിത്വമാണെന്നുള്ള
ചിന്തയിതെപ്പോഴു ഉണ്ടാകേണം (ഒറ്റ... )
ആരോഗ്യ സേവനമെത്തി
മീഡിയക്കാരും വന്നു
ലോകത്തിന്റെ നന്മയ്ക്കായി
റോഡുകൾ മൊത്തം കാക്കികളായ്
നിർദ്ദേശം പാലിച്ചില്ലെങ്കിൽ
ആറടി മണ്ണിലുറങ്ങുമല്ലോ(2)