എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/കോറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഇനിവരുന്നൊരു തലമുറയ്ക്ക്
കോറോണ നല്ലൊരു പാഠമായി
സുഖം തേടി വളർന്ന മനുഷ്യനു
ഭൂമി നൽകിയ ശിക്ഷണം

മർത്ത്യരുടെ കണ്ണുകൾക്ക്
കാണുവാൻ കഴിയില്ലെങ്കിലും
പൂട്ടി അവരെ വീടിനുളളിൽ
അടച്ചു പൂട്ടി വൈറസ്

ഭൂമി കുലുക്കുകയും ജലപ്രളയവും
മർത്യനേകിയപാഠങ്ങൾ
മറന്നു വീണ്ടും സ്വാർത്ഥനായി
വെടിഞ്ഞു സർവമൂല്യവും

പിൻതിരിഞ്ഞു നോക്കുവാൻ
തെററുകൾ തിരുത്തുവാൻ
മനുഷ്യനായി ജീവിക്കാനിന്ന്
പ്രകൃതി നല്കിയ പാഠമല്ലോ.
സർവജീവിജാലത്തെയും
ഇണക്കി മെരുക്കിയ മർത്യനെ
വീടിനുളളിൽ അടച്ചു പൂട്ടി
കു‍‍ഞ്ഞുവൈറസ് ഭീകരനായി.
സോദരരെ കാണുന്നേരം
കുമ്പിടാൻ പഠിപ്പിച്ചു
കൈകൾ കഴുകിവെടിപ്പാക്കീടേണ
മെന്ന ശീലം പഠിപ്പിച്ചു.
അകന്നിരുന്ന് സ്നേഹത്തിൽ
ഒരുമിക്കാൻ പഠിപ്പിച്ചു
ഉളളതെന്തും പങ്കുവെച്ച്
തൃപ്തരാകാൻ നാമിന്ന് ശീലിച്ചു.

ഒരുമയോടെ പൊരുതിടാംനമ്മുക്കിന്ന്
ധീരരായി ജീവിക്കാം
നല്ല നാളെ പുലർന്നിടാനായ്
നമ്മുക്കൊന്നു ചേർന്ന് പ്രയത്നിക്കാം.

റിയാ റോയി
6 B എസ്. എച്ച്. ജി. എച്ച്. എസ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത