ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ കരുതലേയുള്ളു കരുതി വയ്ക്കാൻ

കരുതലേയുള്ളു കരുതി വയ്ക്കാൻ


ഈ മഹാമാരി പകർ-
ന്നോരു പാഠങ്ങൾ

ഓർക്കണം നാമിന്നു -
കൂട്ടുകാരേ

നഗ്നനേത്രങ്ങൾക്ക- ദൃശ്യനാമീ യണു

ഉലകിന്റെ ശ്വാസ ക്രമം -
തടഞ്ഞ് ......

അതിവേഗമിന്നവൻ -
പാഞ്ഞിടുമ്പോൾ ...

ശവക്കൂന പെരുകുന്നു -
ലോകമെങ്ങും

കരയുന്ന ലോകമേ നിൻ -
ശാന്തി മന്ത്രമായ്

'കരുതലേയുള്ളു'
കരുതി വയ്ക്കാൻ ....

കരുതലേയുള്ളു
കരുതി വയ്ക്കാൻ .

അതിജീവനത്തിന്റെ -
കാലത്തിലെത്തിടാൻ

അകലങ്ങൾ പാലിച്ച് -
നടന്നു നീങ്ങാം

ഭീതി വെടിഞ്ഞ് -
ജാഗ്രത കാട്ടിടാം

'കണ്ണികൾ പൊട്ടിക്കാം '
വീട്ടിൽ കഴിഞ്ഞിടാം ....

'കണ്ണികൾ പൊട്ടിക്കാം'
വീട്ടിൽ കഴിഞ്ഞിടാം.
  
              
 

നന്ദന ശ്രീകുമാർ
6 E ഗവൺമെൻറ് ഗേൾസ് എച് എസ് എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത