ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി/അക്ഷരവൃക്ഷം/ഓർമ്മയിൽ ഒരു ഒഴിവുകാലം
ദുരന്തത്തിന്റെ ഓർമ്മയിൽ ഒരു ഒഴിവുകാലം
കഴിഞ്ഞ കൊല്ലങ്ങളിലെ എന്റെ അവധിക്കാലം മനോഹരവും സന്തോഷകരവുമാണ്. കൂട്ടുക്കാരുമായി ഒത്തുചേർന്ന് കളിച്ച് രസിച്ച് നടന്ന കാലം പക്ഷേ ഈ അവധിക്കാലം എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ്. ലോകത്തിലെ വിവിധ കോണുകളിലായി നിരവധി ജനങ്ങൽ മരിച്ചു വീഴുന്ന വാർത്തകളാണ് ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപ്പെട്ട കൊറോണ എന്ന ആഗോള മഹാമാരിയാണ് ഈ ദുരന്തങ്ങൾക്ക് കാരണം. പിന്നീട് ഈ വൈറസ് ബാധ സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങളായ അമേരിക്ക, ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുന്നതാണ് നമ്മൾ ദിനംപ്രതി കേൾക്കുന്നത്. പിന്നീട് ഇന്ത്യ അടക്കമുള്ള ലോകത്തിലെ ഒട്ടനവധി രാജ്യങ്ങളിളേക്കും പടർന്ന്പിടിച്ചു, ഇന്ത്യയിൽ ഈ വൈറസ് കൂടുതൽ ജനങ്ങളിലേക്ക് വ്യാപനം തടയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ഡൗൺ പോലുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങൾ വീടുകളിൽതന്നെ കഴിച്ചുകൂട്ടുവാനും, അത്യാവശ്യം പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുവാനും സോപ്പ്, സാനിറ്റൈസർ മുതലായവ കൊണ്ട് കൈകൾ അണുവിമുക്തമാക്കുവാനും സാമൂഹിക അകലം പാലിക്കുവാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പലർക്കും ഈ രോഗം പിടിപ്പെട്ടു. നഴ്സുമാർ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, പോലീസുകാർ ഇവരുടെയൊക്കെ ശ്രമഫലമായി ഈ രോഗം ഒരു പരിധിവരെ തടയുവാൻ സാധിച്ചു. അതുകൊണ്ട് പ്രത്യേക പ്രശംസ അർഹിക്കുന്നുണ്ട്. ലോക്ഡൗൺ കാരണം പരീക്ഷകൾ മാറ്റി വയ്ക്കകയും ചെയ്തു. കൂടാതെ അവധിക്കാലം കഴിഞ്ഞകൊല്ലങ്ങളിലേതുപോലെ ആഘോഷിക്കാതെ ഇരിയ്ക്കകയും ചിത്രം വരയിലും വായനയിലും ഞാൻ എന്റെ അവധിക്കാലം കഴിച്ചുകൂട്ടി.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം