ജി യു പി എസ് ഒള്ളൂർ/ഭൗതികസൗകര്യങ്ങൾ












വയലിന്റെ കരയിലായി 17 സെന്റ് സ്ഥലത്തായിരുന്നു തുടക്കം. ഇന്ന് 2 ഏക്കർ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു ഏക്കർ 5 സെന്റ് സ്ഥലത്ത് ഗ്രൗണ്ടും ബാക്കിസ്ഥലത്ത് സ്കൂൾ കെട്ടിടവുമായാണ് നിലകൊള്ളുന്നത്.അടച്ചുറപ്പുള്ള കെട്ടിടങ്ങൾ ഒരു കോമ്പൗണ്ട് വാളിനാൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 12 യൂറിനലുകളും 8 കക്കൂസുകളും ഇന്ന് ഈ വിദ്യാലയത്തിലുണ്ട്.ഒരു സ്മാർട്ട് ക്ലാസ് റൂമും ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ഒരു ഗണിത ലാബും ഇവിടെ ഉണ്ട്. സ്കൂളിന്റെ കീഴിൽ ഒരു 3+ , 4+ നേഴ്സറിയും പ്രവർത്തിക്കുന്നുണ്ട്.അടച്ചുറപ്പുള്ള ഒരു അടുക്കളയും ഒരു സ്റ്റോർ റൂമും ഇവിടെ ഉണ്ട്. നല്ല ഒരു സ്റ്റേജും ഓഡിറ്റോറിയവും ഇവിടെ നിർമിച്ചിട്ടുണ്ട്.