വില്ലൻ

കോവിഡ് എന്ന വില്ലൻ
സ്കൂളൂകളൊക്കെ പൂട്ടിച്ചു
പഠനം പാതി വഴിക്കായി
പരീക്ഷയൊന്നും നടന്നില്ല
എന്തെന്നില്ലാതലയുന്നു
അച്ഛനുമ്മയും നെട്ടോട്ടം
 കുട്ടന് ഭക്ഷണത്തിനായ്
പണിയില്ലാതെ കുത്തിയിരുപ്പായി
തിരിഞ്ഞു മറിഞ്ഞു ചിന്തിച്ചു
നാളുകൾ നീക്കുന്നു ഏട്ടന്മാർ
 ബൈക്കിൽ വിലസാൻ
 പെട്രോൾ അടിക്കാൻ കാശില്ലാതായി
 മുക്കിലുംമൂലയിലുമിരുന്നുണ്ണി
 നാളുകൾ എണ്ണി തീർക്കുന്നു
 ആവതിലൊന്നുമേ ചിന്തിക്കാൻ
 നേരം പോവുന്നതറിയാതെ

മദീന മനാഫ്
8 ബി ലൂഥറൻ എച്ച് എസ് എസ് സൗത്ത് ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത