ഗവ. വി എച്ച് എസ് എസ് കൈതാരം/വീക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്

വീക്ഷണം

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം: വിമോചനമാണ്. ജനാധിപത്യവിദ്യാഭ്യാസത്തിന്റെ അടിത്തറ വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽകരണമാണ്. ഇതിന്റെ മർമ്മപ്രധാനമായ ഘട്ടം വിദ്യാലയങ്ങളും സമൂഹവും തമ്മിലുള്ള ബന്ധമാണ്. തന്റെ പരിസരവുമായി സംവദി ക്കുമ്പോഴുണ്ടാകുന്ന കുട്ടികളുടെ അനുരൂപീകരണത്തിന്റെ ഫലമായാണ് പഠനപ്രക്രിയ നടക്കുന്നത് ഓരോവികാസഘട്ടവുമായി പൊരുത്തപ്പെടുന്നതാകണം വിദ്യാഭ്യാസം, ഇവിടെ അറിവിന്റെ നിർമ്മാതാക്കൾ കുട്ടികളായിരിക്കും അനുഭവങ്ങളിലൂടെയാണ് അറിവ് സൃഷ്ടിക്കുന്നത്. പഠനവും ജീവിതവികാസവും യാന്ത്രികമായ പ്രക്രിയയല്ല മറിച്ച അതൊരു ജീവശാസ്ത്ര പ്രക്രിയയാണ്.

കുട്ടികളെ അംഗീകരിക്കുന്നതും വിശ്വാസത്തിലെടുക്കുന്നതുമാകണം വിദ്യാഭ്യാസരീതി, മതനിരപേക്ഷത, ജനാധിപത്യബോധം, ഭരണഘടനാമൂല്യങ്ങൾ, പാരിസ്ഥിതിക അവബോധം, ലിംഗാവബോധം, വിമർശനാവബോധം എന്നിവയെല്ലാം വിദ്യാഭ്യാസത്തി ലൂടെ സാധിക്കാനാകണം. സ്നേഹം, അനുതാപം, സഹകരണം, സഹവർത്തിത്വം, ബഹുമാനം തുടങ്ങിയ മാനുഷിക മൂല്യങ്ങൾ കുട്ടികളിൽ വളർത്താൻ വിദ്യാഭ്യാസപ്രക്രിയയിലൂടെ സാധിക്കണം. പൊതുവിദ്യാലയങ്ങൾ പൊതുഇടങ്ങളാണ്. അത് നിലനിൽക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നധാരണ ഓരോരുത്തർക്കും വേണം. പൊതുവിദ്യാലയങ്ങളുടെ ഉടമകളാണ് തങ്ങളെന്നബോധം സമൂഹത്തിനുണ്ടാകണം. ആബോധത്തിൽ നിന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് ഗുണനിലവാരമുള്ള വിദ്യാലയമാണ് വേണ്ടതെന്ന ചിന്ത ജനിക്കൂ. ഇതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സർക്കാർ ലക്ഷ്യമിടു ന്നത്. ആ ലക്ഷ്യത്തെ കേരളത്തിലാകെയെന്ന പോലെ നമ്മുടെ പ്രദേശവാസികളും നെഞ്ചേറ്റിസ്വീകരിച്ചുവെന്നതിനുള്ള തെളിവാണ് 138 കുട്ടികൾ ഈ അദ്ധ്യയന വർഷം ഇവിടെ പ്രവേശനം നേടിയത്. ഇത് തുടർന്നുള്ള ഓരോ അദ്ധ്യയന വർഷത്തിലും വർദ്ധിപ്പി ക്കാനാകണം. ഈ വിദ്യാലയപരിസരങ്ങളിലെ ഒരു കുട്ടി പോലും മറ്റിടങ്ങളിലേക്കു പോകാ നാവാത്ത വിധം നമ്മുടെ വിദ്യാലയത്തിന്റെ മികവ് അത്യാകർഷകമാക്കുന്നതിനുള്ള യജ്ഞത്തിനായി കൈകോർക്കുക. ഇതിനുള്ള സാമൂഹ്യ ഇടപെടലിന്റെ രീതികളെങ്ങനെയെന്ന് താഴെ ലിങ്കുകളിൽ ചേർക്കുന്നു.