ആരുണ്ട് ഇവിടെന്റെ മലകളെ കാക്കുവാൻ
ആരുണ്ട് ഇവിടെന്റെ പുഴകളെ കാക്കുവാൻ
ആരുണ്ട് ഇവിടെന്റെ മൃഗങ്ങളെ കാക്കുവാൻ
ആരുണ്ട് ഇവിടെന്റെ
പ്രകൃതിയെ കാക്കുവാൻ
വെട്ടിക്കളഞ്ഞിടും ഇടിച്ചു നിരത്തിടും
ചെടികളും മലകളും
പുഴകളും നദികളും
നാളത്തെ തലമുറ
നമ്മോടു ചോദിക്കും
എവിടെയാണെവിടെയാണാമഹാ സൃഷ്ടികൾ
ഒന്നിച്ചു ചേർന്നിടാം കൈകൾ കൊരുത്തിടാം
ഒന്നിച്ചു മുന്നേറി പ്രകൃതിയെക്കാത്തിടാം
നാളത്തെ തലമുറ കാണേണ്ട കാഴ്ചകൾ
കാത്തുരക്ഷിച്ചിടാം നാളയുടെ നന്മയ്ക്കായ്