ഹോളി ഫാമിലി ഹൈസ്കൂൾ താബോർ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പരിസ്ഥിതി നമ്മുടെ അമ്മയാണ്.നാം ഇന്ന് ചുറ്റുപാടും കാണുന്ന എല്ലാ ജീവജാലങ്ങളുടെയും സൃഷ്ടാവും അമ്മയുമാണ്. നാം ഓരോരുത്തർക്കും പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള കടമയുണ്ട്.എന്നാൽ നാം ചെയ്യുന്നതോ ദിനംതോറും ആ അമ്മയെ നശപ്പിക്കുന്നു..മരങ്ങൾ വെട്ടിമാറ്റിയുംപാടങ്ങളും കുളങ്ങളും നികത്തിയും.....ഏതെല്ലാം തരത്തിൽ നശിപ്പിക്കാൻ കഴിയുമോ അവയെല്ലാം ചെയ്യുന്നു.

മനുഷ്യന് ഭൂമിയിൽ നിലനില്ക്കാൻ ഏറ്റവും ആവശ്യമായ ഘടകം ഓക്സിജനാണ്. അത് നമുക്ക് നല്കുന്നത് പ്രകൃതിയാണ്.മരങ്ങൾ വട്ടിനശിപ്പിക്കുന്നതിലൂടെ അവ നമുക്ക നഷ്ടമാവുന്നു.ഇങ്ങനെ പോയാൽ 2050 ആകുമ്പോഴേക്കുംം മനുഷ്യരെല്ലാവരും ഓക്സജൻ പണം നൽകി വാങ്ങേണ്ട അവസ്ഥയാണ്. ഇന്നത്തെ തലമുറയിലെ കുട്ടകൾക്ക് മണ്ണ് എന്താണെന്ന് അറിയില്ല.കാരണം അവരുടെ മാതാപിതാക്കൾക്ക് തങ്ങളുടെ കു്ടികൾ മണ്ണിൽ കളിക്കുന്നത് ഇഷ്ടമല്ല.കാരണം മണ്ണിൽ നിന്ന് രോഗങ്ങൾ ഉണ്ടാകാം എന്നാണ് അവർ പറയുന്നത്.മണ്ണിനെക്കുറിച്ച് അറിയണമെങ്കിൽ മണ്ണിൽ കളിച്ചുവളരണം ഒരു തൈ എങ്കിലും നടാൻ തയ്യാറാകണം .ഒരു തൈമുറിക്കുമ്പോൾ പത്ത് തൈകൾ നടണം എന്നാണല്ലോ.ഇനിയുള്ള തലമുറയെങ്കിലും പരിസ്ഥിതിയെ സംരക്ഷിക്കാൻ മുന്നോട്ട് വരണം.അതിനായി പരിശ്രമിക്കാം.

അലീന റോസ് ബിനോജ്
9A ഹോളി ഫാമിലി ഹൈസ്ക്കൂൾ താബോർ
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം