എസ്.എം.എച്ച്.എസ് മരിയാപുരം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ദൈവ ചിന്ത , സഹോദര സ്റ്റേ ഹം , സന്മാർഗ്ഗ ചിന്ത, സേവന മനോഭാവം എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ജൂണിയർ റെഡ് ക്രോസ് . മരിയാപുരം സെന്റ് മേരീസ് ഹൈസ്ക്ളിലും JRC യൂണിറ്റ് പ്രവർത്തിക്കുന്നു. 8, 9, 10 ക്ലാസ്സുകളിലെ കുട്ടികൾ ഇതിൽ അംഗങ്ങളാണ്.

കോവിഡിന്റെ പശ്ചാത്തലത്തിലും JRC കുട്ടികൾ സേവന തത്പരരാണ്. മാസ്ക് ചലഞ്ച് എന്ന പ്രവർത്തനത്തിൽ കുട്ടികൾ താത്പര്യപൂർവ്വം പങ്കെടുത്തു ' പറവകൾക്ക് ഒരു പാനപാത്രം' എന്ന ചിന്തയോടെ പക്ഷികൾക്ക് തങ്ങളുടെ വീടുകളിൽ വെള്ളം പാത്രങ്ങളിൽ ശേഖരിച്ച് വയ്ക്കുന്ന പ്രവർത്തന വും നടത്തുന്നു

8,9 10 ക്ലാസ്സുകളിലെ കുട്ടികൾക്ക് A level B level  C level എന്നീ തലങ്ങളിൽ എഴുത്തു പരീക്ഷ നടത്തി. 12-1-2022-ൽ നടത്തിയ A level പരീക്ഷയിൽ ഒമ്പതാം ക്ലാസ്സിലെ കുട്ടികളും 19-1-2022-ൽ നടത്തിയ B, level പരീക്ഷയിൽ 9 10 ക്ലാസ്സുകളിലെ കുട്ടികളും പങ്കെടുത്തു. ഉന്നത മാർക്കുകൾ വാങ്ങി എല്ലാവരും വിജയിക്കുകയ്യം ചെയ്തു. ഫെബ്രുവരിയിൽ നടക്കുന്ന സി. ലെവൽ പരീക്ഷയ്ക്കായി 10 - ലെ കുട്ടികൾ തയ്യാറെടുക്കുകയും ചെയ്യുന്നു. ഈ പരിക്ഷയിൽ വിജയിക്കുന്നവർക്ക് ഗ്രേസ് മാർക്കിന് അർഹതയുണ്ട്.

സംസ്ഥാന തലത്തിൽ നടത്തുന്ന എല്ലാ പരീക്ഷ കളിലും കുട്ടികൾ താത്പര്യപൂർവ്വം പങ്കെടുത്തു. തങ്ങളുടെ വ്യക്തി ത്വവികസനം സാധ്യമാക്കു

കയും ചെയുന്നു.

-മേഴ്സി.എം.എസ്

ജെ.ആർ.സി കൗൺസിലർ