സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രക്യതി സൗന്ദര്യം കൊണ്ടുമനോഹരമായ അരുവാപ്പുലം ഗ്രാമം പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണ്.റബ്ബർതോട്ടങ്ങൾ കൊണ്ട് പച്ചപിടിച്ച ഈ ഗ്രാമം അദ്ധ്വാനശീലരായ കർഷകജനതയുടെയും തോട്ടംതൊഴിലാളികളുടേയും നാടാണ്.

അരുവാപ്പുലം പഞ്ചായത്തിലെ ആറാംവാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഈ സ്ഥലത്തെ ഒരു പൊതുജന പ്രവർത്തകന്റെ നാമഥേയത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പരിശ്രമഫലമായി ജി.ജെ.എം.എൽ പി സ്കൂൾ എന്നപേരിൽ ഈ വിദ്യാലയം രുപംകൊണ്ടു.

1964ൽ ഒരു എൽ പി സ്കൂൾആയി ആരംഭിച്ച ഈ വിദ്യാലയം 1982ൽ ഒരു യു.പിസ്കൂൾആയി ഉയർത്തപ്പെട്ടു.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീമാൻ കെ.ജി തോമസും,ആദ്യത്തെ വിദ്യാർത്ഥി കെ.റ്റി എബ്രഹാമും ആയിരുന്നു.