ഗവ. യു. പി. എസ്. പാലവിള /ശാസ്ത്ര ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്നതാണ് ശാസ്ത്ര ക്ലബ്ബിൻറെ ലക്ഷ്യം.

ഇടവേളകളിൽ ശാസ്ത്രവളർച്ചയിലെ നാഴിക കല്ലുകൾ Big Screen ൽ കാണാൻ കുട്ടികൾക്ക് അവസരം നൽകുന്നു.

കണ്ടു മനസിലാക്കിയ കാര്യങ്ങൾ ശാസ്ത്രക്കുറിപ്പുകളായി എഴുതുന്നു. Display Board -ൽ പ്രദർശിപ്പിക്കുന്നു.

ഭൗതിക സൗകര്യം പര്യാപ്തമെങ്കിൽ ഓരോ ക്ലാസ്സിലും ശാസ്ത്രലാബ് സജ്ജീകരിക്കുന്നു. പരീക്ഷണ പ്രവർത്തനങ്ങൾ ചെയ്യാൻ തൽപരരായവർക്ക് ഒഴിവ് സമയം പ്രയോജനപ്പെടുത്തി പരീക്ഷണങ്ങൾ ചെയ്യാൻ അവസരം നൽകുന്നു.

കുട്ടികളുടെ കണ്ടെത്തലുകളും പരീക്ഷണ കുറിപ്പുകളും ശാസ്ത്ര വാർത്തകളും ശാസ്ത്ര മാഗസിൻ ഓരോ രണ്ടു മാസം കൂടുമ്പോഴും പ്രസിദ്ധീകരിക്കുന്നു.

ക്ലാസ്സ് ലൈബ്രറിയിൽ ശാസ്ത്രപുസ്തകങ്ങൾ , പ്രസിദ്ധീകരണങ്ങൾ , കുട്ടികൾ തയ്യാറാക്കിയ ശാസ്ത്രക്കുറിപ്പുകൾ എന്നിവ ഉൾപ്പെടുത്തുന്നു.

ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ, മ്യൂസിയം ,ബൊട്ടാണിക്കൽ ഗാർഡൻസ്, ഫാമുകൾ തുടങ്ങിയവ സന്ദർശിക്കാൻ പരമാവധി അവസരങ്ങൾ ലഭ്യമാക്കുന്നു.

മെച്ചപ്പെട്ട ശാസ്ത്ര പ്രവർത്തനങ്ങൾ ഡോക്യൂമെൻറ് ചെയ്ത് സി.ഡി . തയ്യാറാക്കുന്നു. പൊതുവേദികളിൽ പ്രദർശിപ്പിക്കുന്നു...

സബ് ജില്ലാ ശാസ്ത്ര മേളയിൽ അനവധി വർഷങ്ങളിൽ ചാമ്പ്യന്മാരാകാൻ കഴിഞ്ഞത് പാലവിള യു.പി .എസിന് കഴിഞ്ഞിട്ടുണ്ട്.