സ്കൂളിന് സ്വന്തമായി 33 അര സെൻറ് നിരപ്പായ സ്ഥലമുണ്ട്. ഗവൺമെൻറിൻറെ സഹായത്തോടെ നാട്ടുകാരുടെ ശ്രമഫലമായി ഇപ്പോഴുള്ള കെട്ടിടം സ്ഥാപിച്ചു. മൂന്ന് ക്ലാസ്സ് മുറികളും ഒരു ഓഫീസും ഈ കെട്ടിടത്തിൽ ഉൾപ്പെടുന്നു ശിശുസൗഹൃദമാക്കിയതിന്റെ ഭാഗമായി ടൈൽ ഇട്ടു മനോഹരമാക്കിയ തറയും സീലിംഗ്പാകിവൃത്തിയാക്കിയ മേൽക്കൂരയും സ്ക്രീനുകൾ വച്ച് വേർ തിരിച്ച് ക്ലാസ് റൂമുകളും സ്കൂൾ കെട്ടിടത്തി നുണ്ട് . 2003ൽ ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ റൂം പണികഴിപ്പിച്ചു.രണ്ട് ലാപ്ടോപ്പും, രണ്ട് പ്രോജെക്ടറും ഒരു ഡസ്ക് ടോപ്പും സ്കൂളിൽ ഉണ്ട്. ലൈബ്രറിപുസ്‌തകങ്ങളുടെവിപുലമായ ശേഖരം ഉണ്ട്. 2019ൽ ആധുനികരിച്ച ഒരു അടുക്കളയും നിർമ്മിക്കാൻ സാധിച്ചു.