സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/സയൻസ് ക്ലബ്ബ്

സയൻസ്‌ ക്ലബ് 2023

2023 വർഷത്തെ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനം ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ റിട്ടയേഡ് അധ്യാപിക ശ്രീമതി ജോർജ് നിർവഹിച്ചു. സയൻസ് അധ്യാപികയായ ശ്രീമതി. ലിനി തോമസ് സയൻസ് ക്ലബ്ബിൻറെ പ്രസിഡന്റായും ജെറിൽ മാമൻ ഡാനിയൽ സാർ വൈസ് പ്രസിഡണ്ടായി. സെക്രട്ടറിയായി എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുമാരി ശ്രീപ്രിയ എസ്. പ്രവർത്തിച്ചുവരുന്നു..



പുല്ലാട് ഉപജില്ല തല ശാസ്ത്രമേള എച്ച് എസ് വിഭാഗം സെമിനാർ മത്സരത്തിൽ 9 ക്ലാസ് വിദ്യാർത്ഥിനി അമല മറിയം രാജൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി.. അഭിനന്ദനങ്ങൾ...




സയൻസ്‌ ക്ലബ് സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ(2021-2022) പ്രവർത്തനങ്ങൾ ജൂൺ അഞ്ചാം തീയതി ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. Prof. അലൻ അലക്സ് ഫിലിപ്പ്( ഗവൺമെന്റ് വിക്ടോറിയ കോളേജ് പാലക്കാട് ) ഉദ്ഘാടനം ചെയ്യുകയുണ്ടായി അതേ തുടർന്ന് ഒരു വെബീനറിനും (വിഷയം : Nature Benefits on Mental Health )അദ്ദേഹം നേതൃത്വം നൽകി. കുട്ടികളുടെ വിവിധ മത്സരങ്ങളും നടത്തുകയുണ്ടായി. ലോക ഹൃദയ ദിനം, പ്രമേഹ ദിനം, ഫിസിക്സ് ഡേ, ശാസ്ത്ര ദിനം, ഓസോൺ ഡേ, ജല ദിനം എന്നിവ കുട്ടികളുടെ വിവിധ പരിപാടികൾ ഓടുകൂടി നടത്തപ്പെട്ടു.സയൻസ് ക്ലബ്‌ ന്റെ നേതൃത്വത്തിൽ അടിസ്ഥാന ശാസ്ത്ര ത്തിലെ അടിസ്ഥാന അറിവുകൾ പൂർവവിദ്യാർഥി ആയ Dr. Syam G. , (റിസർച്ച് ഫെലോ, Graphene and Advanced 2 D Materials Research Group, Sunway University, Malaysia ) ജൂലൈ 15 നു വെബീനർ ലുടെ ക്ലാസ്സ്‌ എടുത്തു. 2021 സെപ്റ്റംബർ 17 നു പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞാൻ പ്രൊഫ. താണു പദ്മനാഭൻ സാർന്റെ ചരമത്തോട് അനുബന്ധിച്ചു അനുസ്മരണ യോഗം നടത്തി.ഓസോൺ ദിനത്തോട് അനുബന്ധിച്ചു No zone like Ozone എന്ന വിഷയത്തിൽ Shri. ഷിബു ജോയ്, C. M. S. Higher Secondary School അദ്ധ്യാപകൻ 13/09/2021 നു വെബീനർ നടത്തി.രക്തത്ത ദാന ദിന ദിനത്തോടെ അനുബന്ധിച്ചു ചിത്രരചന മത്സരം നടത്തി,Dr. ജോ ഫിലിപ്പ് നൈനാൻ (SSLC 2005 ബാച്ച് വിദ്യാർതിയും ആസ്‌റോണമി വിഭാഗം, പെൺസ്യൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ )ക്ലാസിനു നേതൃത്വം നൽകി .സയൻസ് ക്ലബ്ബിന്റെ കോഡിനേറ്റർ ആയി ശ്രീമതി. ലിനി തോമസ് പ്രവർത്തിച്ചുവരുന്നു