മുസലിയാർ മോഡൽ എൽ പി സ്കൂൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ

ക്ലാസ് മുറികൾ വൃത്തിയുള്ളതും, ടൈലിട്ടതും ആണ്.

ശുചിമുറി

കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയിലെറ്റും യൂറിനെൽസും ക്രമീകരിച്ചിട്ടുണ്ട് ടോയിലെറ്റ് ക്ലീനിംഗിനാവശ്യമായ സാധനങ്ങളും, വൃത്തിയാക്കുവാനുള്ള സ്റ്റാഫിനെയും മാനേജ്മെന്റ് നിയമിച്ചിട്ടുണ്ട്.

വൃത്തിയുള്ളതും, അടച്ചുറപ്പുള്ളതുമായ ഒരു പാചകപ്പുരയുണ്ട്. പാചകത്തിനാവശ്യമുള്ള പാത്രങ്ങൾ ഉണ്ട് അരിയും മറ്റ് സാധനങ്ങളും ജീവികളുടെ ശല്യമില്ലാതെ അടച്ചുറപ്പുള്ള പെട്ടിയിൽ സൂക്ഷിക്കുന്നു. പാചകം ചെയ്യുന്നതിനായി സർക്കാർ സഹായമുള്ള ഒരു സ്ത്രീയും അവരെ സഹായിക്കാൻ മറ്റൊരു പെൺകുട്ടിയും (പി.ടി.എ.) ഉണ്ട്. കംമ്പ്യൂട്ടർ ലാബ്

സ്കൂളിന് രണ്ട് കമ്പ്യൂട്ടർ ഉണ്ട് ബഹു, എം.പി. പി.ജെ കുര്യൻ സാർ സംഭാവന നൽകിയതാണ്. ഒന്ന് പ്രവർത്തനയോഗ്യമല്ല. നല്ലരീതി യിലുള്ള ഒരു കമ്പ്യൂട്ടർ സ്കൂളിന് ആവശ്യമാണ്. അത്യാവശ്യ പരിശീലനം കുട്ടികൾക്ക് നൽകുന്നുണ്ട്. വിവിധ തരത്തിലുള്ള സി.ഡികൾ കമ്പ്യൂട്ടറിലൂടെ കുട്ടികളെ കാണിക്കുന്നുണ്ട്. ലൈബ്രറി

വിശാലമായ ലൈബ്രറി സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു. വായനയ്ക്കായി കുട്ടികൾ ഇത് പ്രയോജനപ്പെടുത്തുന്നു.

വായനാമുറി

വായന മുറി പ്രത്യേകമായി ഇല്ല. സ്കൂൾ പരിസരത്ത മരച്ചുവട്ടിലും, സിമന്റ് ബഞ്ചിലും സ്കൂൾ വരാന്തയിലും, ക്ലാസ്മിലും ഇരുന്ന് കുട്ടികൾ വായിക്കുന്നു.

ഓഡിറ്റോറിയം

. പഴയ സ്കൂൾ ഹാൾ കലാപ്രവർത്തനങ്ങളും പ്രദർശനങ്ങളും നടത്തായുള്ള ഓഡിറ്റോറിയമായി ഉപയോഗിക്കുന്നു.