മാറനല്ലൂർ ഗ്രാമപഞ്ചായത്തിൽ വണ്ടന്നൂർ വാർഡിലാണ് ചെങ്ങല്ലൂർ എസ് എ ൽ പി എസ് സ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ജാതി മത ഭേതമന്യേ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1905 ൽ salvation ആർമി മിഷനറിമാർ ഈ ദേശത്തെത്തി ഈ സ്ഥാപനം ആരംഭിച്ചു.ഏവർക്കും വിദ്യാഭാസം നേടുന്നതിനുള്ള ഏക സ്ഥാപനം ആയിരുന്ന ഇത്.1935 ൽ ഗവണ്മെന്റ് ഈ സ്ഥാപനത്തിന് അംഗീകാരം നൽകി.ഈ പ്രദേശത്തുള്ള പ്രഗത്ഭരായ പല വ്യക്തികളും ഈസ്ഥാപനത്തിൽ ആണ് പഠിച്ചത്.രക്ഷാകർത്തകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തവും പിന്തുണയും ആണ് ഈസ്കൂളിന്റെ ഇതുവരെയുള്ള വിജയം.പ്രീപ്രൈമറി വിഭാഗത്തിൽ കുട്ടികളും 1 മുതൽ 4 വരെ കുട്ടികളുമാണ് ഈ വർഷം ഉള്ളത്.പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രതേക പരിഗണന നൽകി പ്രവർത്തനനത്തിൽ പങ്കെടുപ്പിച്ചു വരുന്നു.എസ് എസ് എ അനുശാസിക്കുന്ന എല്ലാ പ്രവർത്തങ്ങളും സ്കൂൾ ചെയ്തു വരുന്നുണ്ട്.സ്കൂൾ വിദ്യാഭ്യാസ പഠനത്തിയുടെ ലക്ഷ്യമായ സമഗ്ര ഗുണമേന്മ പദ്ധതിയും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ കുട്ടിയും അവരുടെ പ്രായത്തിൽ നേടേണ്ടതായ അറിവും കഴിവും മികവും നേടുന്നു എന്ന ഉറപ്പാക്കുന്നുണ്ട് .