എസ്. എൻ. ഡി. പി. മാനേജ്‍മെന്റാണ് കോട്ടയ്‍ക്കകം ജംഗ്ഷനിൽ സ്‍ക‍ൂൾ സ്‍ഥാപിച്ചത്. ശ്രീ. ക‍ുഞ്ഞ‍ുക‍ു‍ഞ്ഞ‍ു സാറിന്റെ ശ്രമഫലമായി ആദ്യകാലത്ത് ഒര‍ു ഓലഷെഡ്ഡാണ് സ്ഥാപിച്ചത്. ഒന്ന‍ു മ‍ുതൽ നാല‍ുവരെ ക്ളാസ്സ‍ുകളിലായി ധാരാളം ക‍ുട്ടികൾ പഠിച്ചിര‍ുന്ന‍ു. സ്ഥാപിതമായി മ‍ൂന്ന‍ു വർഷം കഴിഞ്ഞപ്പോൾ സ്‍ക‍ൂൾ സർക്കാരിന‍ു കൈമാറി.