ചെമ്മന്തൂർ എച്ച് എസ്സ് പുനലൂർ/പരിസ്ഥിതി ക്ലബ്ബ്
സ്കൂളിന്റെ പഴയ കാലം ഓർക്കുമ്പോൾ അന്നത്തെ ഹൈ സ്കൂൾ മലയാളം അധ്യാപകനായിരുന്ന ചന്ദ്രൻ പിള്ള സർ നെ കൂടി ഓർക്കുകയാണ്.സത്യസന്ധമായ പെരുമാറ്റവും പ്രകൃതി സ്നേഹവും കൊണ്ട് ആദരണീയനായ അദ്ദേഹം അന്ന് നട്ട മരങ്ങളും തെങ്ങുകളും എന്നും സ്കൂളിന് ചുറ്റും നിറഞ്ഞു നിൽക്കുന്നു. . ഗവെർമെൻറ് ൻ്റെ ധനസഹായം ലഭിക്കുന്ന ഒരു ക്ലബ് ആണിത്. മരങ്ങൾ വച്ചുപിടിപ്പിക്കൽ ,പരിസ്ഥിതിയോടിണങ്ങിയുള്ള പ്രവർത്തനങ്ങൾ,കൃഷി, തുടങ്ങിയുള്ള പ്രവർത്തനങ്ങളിൽ സ്കൂൾ പങ്കാളിയാവുക എന്ന ലക്ഷ്യമാണിതിനുള്ളത്.2013 വരെ യു പി അദ്ധ്യാപിക ഗ്രേസി ആയിരുന്നു ഇതിന്റെ ചുമതല വഹിച്ചിരുന്നത്.ശേഷ൦ 9 കൊല്ലമായി സ്കൂളിലെ സംസ്‌കൃതം അദ്ധ്യാപിക S .അശ്വതിയുടെ നേതൃത്വത്തിലാണ് ക്ലബ് പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി പച്ചക്കറിത്തോട്ടം തയ്യാറാക്കി.സ്കൂളിലെ ഉച്ച ഭക്ഷണത്തിനു ഈ പച്ചക്കറികൾ ഉപയോഗിച്ചു .കുട്ടികളിൽ കാർഷിക താല്പര്യം വളർത്തുന്നതിനായി വീട്ടിൽ പച്ചക്കറിത്തോട്ടം നിര്മിക്കാനാവശ്യമായ വിത്തുകൾ നൽകി.ആ പച്ചക്കറികൾ മൗട്ടള്ളവർക്കുകൂടി ലഭ്യമാകാൻ ഒരു പച്ചക്കറി കൌണ്ടർ പ്രവർത്തിച്ചു. മാതൃഭൂമി സീഡ് ക്ലബ് ഉം എക്കോ ക്ലബ് ഉം കൂടി സംയുക്തമായിട്ടാണ് കാർഷിക പ്രവർത്തനങ്ങൾ നടത്തിയത്.അതിന്റെ ഭാഗമായാണ് ഫ ലവർഗ തോട്ടം ,.ജൈവ വൈവിധ്യ ഉദ്യാനം / നക്ഷത്രവനം നിർമ്മിച്ചത്.