വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ആരോഗ്യപാലനം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യപാലനം

അന്നത്തെ സായാഹ്നം ഏറെ ആകർഷകമായിരുന്നു. സ്വച്ഛമായ ആ ഗ്രാമത്തിൻ്റെ നടുവിലൂടെ ഒഴുകുന്ന നദികരയിൽ അവർ ഒരുമിച്ചുകൂടി.അപ്പുവും അമ്മുവും കണ്ണനും. ആരോഗ്യ പാലനത്തെക്കുറിച്ച് ബ്ലോക്കുകൾ സംഘടിപ്പിച്ച സെമിനാറിൽ സംബന്ധിച്ച ശേഷം അവർ മടങ്ങി വന്നിരിക്കുകയാണ്. അവർ തമ്മിൽ ആരോഗ്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങി .അപ്പു ഈ ആരോഗ്യം എന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത്. കണ്ണനാണ് ഈ ചോദ്യം ഉന്നയിച്ചത്. " ഒരു മനുഷ്യൻ്റെ ശാരീരികവും മാനസീകവും ആധ്യാത്മികവുമായ സുസ്ഥിതിയെ ആരോഗ്യമെന്ന് നിർവചിക്കാം". ശരിയായ പോഷകാഹാരത്തോടൊപ്പം നിദ്രയും നമുക്ക് ആവശ്യമാണ്. സ്വന്തം പരിമിതികളെയും കഴിവുകളെയും പറ്റിയുള്ള അറിവ് നമുക്ക് ഉണ്ടായിരിക്കണം. ആരോഗ്യകരമായ വിനോദങ്ങളിൽ ഏർപ്പെട്ട് ഒഴിവ് സമയം ഫലപ്രദമാക്കാനുള്ള മാർഗങ്ങൾ കണ്ടെത്തണം. അലസന്റെ മനസ്സ് പിശാചിൻ്റെ പണിപ്പുരയാണ് എന്ന ചൊല്ല് വളരെ ശരിയാണ്. ആ നല്ല സുഹൃത്തുക്കൾ സർഗാത്മകമായ തീരുമാനം എടുത്ത ശേഷം അവിടെ നിന്ന് പിരിഞ്ഞു. സന്ദേശം: പൊതു സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കുക. ആരോഗ്യ ശീലങ്ങൾ സമ്പാദിക്കുക.

  • ഈ കോവിഡ് കാലത്ത് ഈ കഥയൊരു പ്രചോദനമാകട്ടെ

അനിറ്റ ഫ്രാൻസീസ്
7 D വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കഥ