Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

വിദ്യാരംഗം കലാസാഹിത്യവേദിയുടെ മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ വിദ്യാരംഗം സാഹിത്യവേദിയുടെ പ്രവർത്തനം നടക്കുന്നു. വായനാവാരാചരണത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടക്കുകയുണ്ടായി. പുസ്തക പ്രദർശനം , പോസ്റ്റർ നിർമ്മാണം , ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ , വായനാദിന ക്വിസ് തുടങ്ങി വിവിധ പരിപാടികൾ വായനാ വാരാചരണവുമായി ബന്ധപ്പെട്ട് നടത്തി. ഹൈസ്കൂൾ വിഭാഗം അദ്ധ്യാപിക ജയശ്രീ.സി.കെ വിദ്യാരംഗം സാഹിത്യവേദിയുടെ ചുമതല നിർവ്വഹിക്കുന്നു.

ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങൽ സ്കൂളിൽ നടന്നുവരുന്നു.

വായനവാരാചരണം 2021

വായനവാരാചരണത്തിന്റെ ഭാഗമായി ഓൺലൈൻ പ്രസംഗമത്സരം സംഘടിപ്പിക്കുകയുണ്ടായി. 5 മുതൽ 10 വരെ ക്ലാസുകളിൽ ഉള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി.

  • 2016-17 വർഷത്തിൽ ഡി.സി.ബുക്സിന്റെ ആഭിമുഖ്യത്തിൽ ഒരു പുസ്തക മേള സ്കൂളിൽ നടന്നു. നിരവധി കുട്ടികളും രക്ഷിതാക്കളും പുസ്തകമേള കാണാൻ എത്തിയിരുന്നു. വിവിധ പുസ്തകങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കിയ ഈ പുസ്തകമേള കുട്ടികൾക്ക് ഒരു വ്യത്യസ്ഥ അനുഭവംതന്നെ ആയിരുന്നു.
  • ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ
  • പ്രശ്നോത്തരി
  • വായനാക്കുറിപ്പ് തയ്യാറാക്കൽ

കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളിൽ നിന്ന് തെരഞ്ഞെടുത്തത് താഴെ പ്രസിദ്ധീകരിക്കുന്നു.

ഓടക്കുഴൽ - ജി. ശങ്കരക്കുറുപ്പ്

തയ്യാറാക്കിയത് - അലൻ തോമസ് 9 ബി

മഹാകവിയും പ്രഥമ ജ്ഞാനപീഠ ജേതാവുമായ ജി. ശങ്കരക്കുറുപ്പിന്റെ 60 കവിതകളുടെ സമാഹാരമാണ് ഓടക്കുഴൽ. 1965-ൽ ആണ് ഇന്ത്യയിൽ ആദ്യമായി ജ്ഞാനപീഠപുരസ്കാരം ഏർപ്പടുത്തിയത്. അദ്ദേഹം തിരുവനന്തപുരം ആകാശവാണിയിലും എറണാകുളം മഹാരാജാസ് കോളേജിലും സേവനം അനുഷ്ടിച്ചിരുന്നു. ഇതു കൂടാതെ നിരവധിപുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിരുന്നു. കേരള സാഹത്യ അക്കാദമി അവാർ‍ഡ്(1960), സോവിയറ്റ് ലാൻന്റ് നെഹൃ അവാർഡ്(1967),പത്മഭൂഷൻ(1968) എന്നിവ ഇവയിൽ പ്രധാനപ്പെട്ടതാണ്. ആകെ 49 ൽപരം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തമാണ് ഓടക്കുഴൽ എന്ന കവിത. ദിവ്യാനുഭൂതിയുടെ പാരാവാരമാണ് ഓടക്കുഴലിലെ കവിതകൾ എന്നു പറയാം. മലയാള കവിതാലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു കവിതയായി ഓടക്കുഴലിനെക്കാണാം. പ്രസാദം, ലാളിത്യം, തുടങ്ങി ആസ്വാദകർ ഇഷ്ടപ്പെടുന്ന എല്ലാെതന്നെ ഓടക്കുഴലിൽ ഉണ്ട്. ഓമന, എന്റെ വേളി, സ്ത്രീ, ധർമ്മപത്നി എന്നിവ ഓടക്കുഴൽ എന്ന സമാഹാരത്തിലെ ഏതാനും കവിതകൾ ആണ്.

.....തിരികെ പോകാം.....