അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ആനിമൽ ക്ലബ്ബ്
മുട്ടക്കോഴി വിതരണം
കേരള മൃഗസംരക്ഷണ വകുപ്പിന്റെയും സ്കൂൾ ആനിമൽ ക്ലബ്ബിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും മുട്ടക്കോഴി വിതരണം നടത്തി. ഓരോ വിദ്യാർത്ഥിക്കും 5 മുട്ടക്കോഴികളും കോഴിത്തീറ്റ മരുന്ന് ഉൾപ്പടെയാണ് വിതരണം ചെയ്തത്. വിതരണം ചെയ്ത ഈ കോഴികളിൽ നിന്നും ലഭിക്കുന്ന മുട്ട സ്കൂളിൽ തിരിച്ചു വാങ്ങുകയും ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ഉൾപ്പെടുത്തുകയും ചെയ്യുന്നതിലൂടെ വിദ്യാർത്ഥികൾക്ക് നല്ലൊരു വരുമാനം നൽകാൻ ക്ലബ്ബിന് സാധിച്ചു.വിതരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത്മെമ്പർമാർ,പിടിഎ ഭാരവാഹികൾ,പിൻസിപ്പൽ, ഹെഡ്മാസ്റ്റർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു
പറവകൾക്ക് തണ്ണീർ കുടം...
വേനൽകാലത്തെ വെയിൽ ചൂടിൽ ഉരുകുന്ന ശരീരങ്ങൾക്ക് സാന്ത്വനത്തിന്റെ കുളിർമ പകരാൻ അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ആനിമൽ ക്ലബിന്റെ കീഴിൽ ഒരുക്കിയ തണ്ണീർ കുടം ശ്രദ്ധേയമായി.സ്കൂൾ കോമ്പൗണ്ടിൽ നട്ട് വളർത്തിയ വൃക്ഷങ്ങളിൽ എത്തിച്ചേരുന്ന വിവിധതരം പക്ഷികൾക്ക് ആശ്വാസമേകാൻ ആനിമൽ ക്ലബ്ബാണ് വേറിട്ട ഈ പ്രവർത്തനം സംഘടിപ്പിച്ചത് . സ്കൂൾ കോമ്പൗണ്ടിലെ വിവിധ മരങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പാത്രങ്ങളിൽ വെള്ളം നിറച്ചു വച്ച് മരത്തിൽ കെട്ടി തൂക്കിയിടുകയും അതുപോലെ വിവിധ സ്ഥലങ്ങളിൽ പാത്രങ്ങളിൽ വെള്ളം ഒഴിച്ചു വെക്കുകയും ചെയ്യുകയാണ് ഇതിൻറെ ഭാഗമായി ചെയ്തത് . പ്രത്യേകം തയ്യാറാക്കിയ ഈ പാത്രങ്ങളിൽ നൂറുകണക്കിന് പക്ഷികളാണ് വെള്ളം കുടിക്കാൻ ദിനേന എത്തുന്നത് .കുയിൽ മുതൽ തത്ത വരെയുള്ള വിവിധ പക്ഷികൾ ഇപ്പോൾ ഈ മരങ്ങളിലെ നിത്യ സന്ദർശകരാണ്
അതുപോലെ വിദ്യാർഥികൾക്കായി വീടുകളിൽപക്ഷികൾ സ്ഥിരമായി ഇരിക്കുന്ന മരങ്ങളിലും വീടിന്റെ പരിസരങ്ങളിലും ഒഴിവാക്കിയ പാത്രങ്ങളിലും, മൺചട്ടികളിലും, ചിരട്ടകളിലും പക്ഷികൾക്ക് ലഭിക്കുന്ന രൂപത്തിൽ വെള്ളമൊഴിച്ചു വെക്കുവാനും ആവശ്യപ്പെട്ടു . പക്ഷികൾ വെള്ളം കുടിക്കുന്നതിന്റെ ഫോട്ടോയെടുത്ത് അയച്ചു തരാനും പ്രത്യേകം വിദ്യാർത്ഥികളെ ഓർമിപ്പിച്ചു .മിക്ക വിദ്യാർഥികളുടെ വീടുകളിലും പക്ഷികൾ ഈ വെള്ളം ഉപയോഗിക്കുന്നതായി ഫോട്ടോകളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു.പ്രവർത്തനങ്ങൾക്ക് റഫീഖ് ചേന്ദാം പള്ളി , സുമേഷ് സാർ എന്നിവർ നേതൃത്വം നൽകി