പണ്ട് കാലത്ത് ഞാൻ കേൾക്കാത്ത നാമം
പണ്ട് കാലത്ത് ഞാൻ കാണാത്ത രോഗം
കോവിേ നീ ഇന്നെന്തിനു വന്നു
എന്റെ സ്കൂളിലെ പോക്ക് മുടക്കാൻ?
എന്റെ കൂട്ടുകാരൊത്തു കളിക്കാൻ
എന്റെ പ്രിയ ഗുരുക്കളെ കാണാൻ
എന്നും നല്ല പാഠങ്ങൾ പഠിക്കാൻ
എന്നുമേറെ കൊതിയുണ്ടെനിക്ക്
പച്ച മീനില്ല ചോറിന്ന് കൂട്ടാൻ
പച്ച ക്കറികളോ കുറവാണ് കിട്ടാൻ
കോവിഡേ നീ പഠിപ്പിച്ചു എന്നെ
വീട്ടിൽ വേണം അടുക്കള തോട്ടം
വൃത്തിയായി ഞാൻ നടക്കേണമെന്നും
പരസഹായവും സ്നേഹവും വേണം
എന്നുമെന്നും കൂട്ടായ്മ വേണം
അകന്നിരുന്നാലും സ്നേഹിക്കാമെന്നും
കോവിഡേ നീ പഠിപ്പിച്ചു എന്നെ
കൈ കഴുകിയും മാസ്‌ക് ധരിച്ചും
വീട്ടിനുള്ളിൽ തന്നേയിരുന്നും
കോവിഡേ നിന്നെ ഓടിക്കും ഞങ്ങൾ
എന്നുമെന്നും ഒരുമയായ് ഞങ്ങൾ
ഒറ്റക്കെട്ടായി പൊരുതിടും ഞങ്ങൾ
കേരളത്തിന്റെ മക്കളാം ഞങ്ങൾ