ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ടൂറിസം ക്ലബ്ബ്
2022-23 വരെ | 2023-24 | 2024-25 |

ടൂറിസം ക്ലബ്
കുട്ടികളുടെ വിനോദത്തിനും വിജ്ഞാനത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് പിരപ്പൻകോട് സ്കൂളിൽ ഒരു ടൂറിസം ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു ക്ലബ്ബിന്റെ നേതൃത്വത്തിൽ വിനോദയാത്രകൾ സംഘടിപ്പിക്കുന്നു . വിജ്ഞാനവും ഉല്ലാസത്തിനും പ്രാധാന്യം നൽകുന്ന യാത്രകൾ നടത്തിവരുന്നു. വളരെ സുരക്ഷിതമായ രീതിയിലാണ് യുവത്വം ക്ലബ്ബ് യാത്രകൾ പ്ലാൻ ചെയ്യുന്നത്. ബസ്സ് താമസസ്ഥലം ഇവയെല്ലാം വളരെ വ്യക്തമായി അന്വേഷിച്ചതിനു ശേഷം ഉറപ്പിക്കുന്നു. യാത്രകൾ സുരക്ഷിതമായ റോഡുകളിലൂടെ മുൻകൂട്ടി നിശ്ചയിക്കുന്നു. കൃത്യമായ യാത്ര റൂട്ടുകൾ പ്ലാൻ ചെയ്യുകയും അത് അനുവാദം വാങ്ങിയ ശേഷം അത് കൃത്യമായി നടപ്പാക്കുകയും ചെയ്യുന്നു.
മൈസൂർ, വയനാട്, എടക്കൽ ഗുഹകൾ, ടീം പാർക്കുകൾ, ഹിൽസ്റ്റേഷനുകൾ മുതലായ സ്ഥലങ്ങൾ എല്ലാം ഇതിനോടകം തന്നെ യാത്രകൾ നടത്തി കഴിഞ്ഞു.