അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ വിവേകത്തോടെ പ്രവർത്തിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
വിവേകത്തോടെ പ്രവർത്തിക്കുക


നമ്മുടെ ശരീരം, വീട്, പരിസരം, ഇവ വൃത്തിയായും വെടിപ്പായും സൂക്ഷിക്കുക എന്നതാണ് ശുചിത്വം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ആരോഗ്യത്തോടെ ജീവിക്കാൻ ഏറ്റവും അത്യാവശ്യമായി വേണ്ട ശീലമാണ് ശുചിത്വം. വ്യക്തി ശുചിത്വം പാലിക്കുക എന്നത് നമ്മളെ രോഗം പകർത്തുന്ന വൈറസുകളിൽ നിന്നും സംരക്ഷിക്കുന്നു. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ രോഗത്തിൽ നിന്നും രക്ഷ നേടാം. ശുചിത്വം പാലിച്ചാൽ നമ്മുടെ ശരീരത്തിനും മനസ്സിനും ഉന്മേഷവും ഉണർവും ലഭിക്കും. ശുചിത്വ ശീലങ്ങൾ ഒരാളുടെ ആന്തരിക ഭംഗിയെ കാണിക്കുന്നു. ആത്മവിശ്വാസം കൂടാനും ശുചിത്വ ശീലങ്ങൾ നമ്മളെ സഹായിക്കുന്നു.

ശുദ്ധ ജലം കുടിക്കുക, വൃത്തിയുളള വസ്ത്രം ധരിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക. എല്ലാ ദിവസവും രണ്ടു നേരം പല്ലു തേക്കുകയും കുളിക്കുകയും ചെയുക, ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ വൃത്തിയാക്കുക, കൃത്യമായ ഇടവേളകളിൽ നഖം വെട്ടി വൃത്തിയാക്കുക, ശുചിത്വത്തിലാക്കുക. ഇവയൊക്കെ നിത്യേന ചെയ്യേണ്ട പ്രവൃത്തികളാണ്. ശുചിത്വത്തിന്റെ പ്രാധാന്യം ജനങ്ങൾ മനസ്സിലാക്കുന്നതിനുവേണ്ടി കൂടിയാണ് നമ്മുടെ പ്രധാന മന്ത്രി 'സ്വച്ഛ ഭാരത് അഭിയാൻ' എന്ന പദ്ധതി 2014-ൽ ആരംഭിച്ചത്. ശുചിത്വത്തിന്റെ പ്രാധാന്യം നമ്മൾ മനസ്സിലാക്കുകയും അതനുസരിച്ച് വിവേകത്തോടെ പ്രവർത്തിക്കുകയും വേണം.


ആദിൽ മുഹമ്മദ്‌
2A അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം