സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./പ്രവർത്തനങ്ങൾ
നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും മറ്റും ഈ കൂട്ടായ്മയെ നമ്മൾ പലതവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സ്കൂളിലേക്ക് മുഖ്യാതിഥികൾ വരുമ്പോൾ സ്കൂളിൻെറ അഭിമാനമുയർത്തുന്ന സ്വീകരണച്ചടങ്ങുകൾക്ക് കൊഴുപ്പുകൂട്ടാനും എപ്പോഴും ഇവരുണ്ടാവും. രാജ്യപുരസ്കാർ ലഭിക്കുന്ന വിദ്യാർഥിക്ക് 24 മാർക്കും രാഷ്ട്രപതി പുരസ്കാരം ലഭിക്കുന്നവർക്ക് 49 മാർക്കും എസ്.എസ്.എൽ.സിക്ക് ഗ്രേസ്മാർക്കായി ലഭിക്കുന്നു.
ജൂനിയർ റെഡ് ക്രോസ്. റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമാണ് ജൂനിയർ റെഡ് ക്രോസ്. സ്കൂളുകൾക്കുള്ളിൽ സംഘടിപ്പിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനമാണിത്. ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന വിദ്യാർത്ഥികളെ 'ജൂനിയേഴ്സ്' എന്ന് വിളിക്കുന്നു. JRC പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ നയിക്കുന്ന അധ്യാപകരെ വിളിക്കുന്നു. "കൗൺസിലർമാർ".ജൂനിയർ റെഡ് ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മ യാണ് ലിറ്റിൽ കൈറ്റ്സ്.അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമാണം, ഗ്രാഫിക്സ് ഡിസൈനിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്വെയർ, ഇലക്ട്രോണിക്സ്, ഐ.ഒ.ടി, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം ലിറ്റിൽ കൈറ്റ്സ് വഴി വിദ്യാർഥികൾക്ക് നൽകി വരുന്നുണ്ട്.
കംന്വ്യൂട്ടർ അഭിരുചി വർദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഈ സ്ക്കുളിൽ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. 50 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.
സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെൽത്ത് ക്ലബ് പ്രവർത്തിക്കുന്നുണ്ട്. പകർച്ചവ്യാധികൾ തടയുന്നതിനാവശ്യമായ ബോധവൽക്കരണ ക്ലാസ്സുകൾ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെൽത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈഡേയായി ആചരിച്ചു വരുന്നു. ഈ സ്ക്കുളിലെ മാത്സ് ക്ലബ് വളരെ വിപുലമായ രീതിയിലാണ് പ്രവർത്തിച്ചു വരുന്നത്. എല്ലാ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ സെമിനാറുകൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരു ദിവസം മുഴുവൻ ഇംഗ്ലീഷ് ദിനമായി ആചരിച്ചു.
പച്ചക്കറി പരിപാലനം സ്കൂൾ പച്ചക്കറിത്തോട്ടത്തിന്റെ ഒരുക്കങ്ങൾ ഈ വർഷം പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ആരംഭിച്ചു. വഴുതന, വെണ്ട, മുളക്, പയർ എന്നീ കൃഷി ആരംഭിച്ചു. കഴിഞ്ഞവർഷം 3 സെന്റ് സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഏത്തവാഴ പിരിച്ചുവെച്ച് പുതിയ തോട്ടം ഒരുക്കി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |