സ്കൂളിൽ ഹിന്ദി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി ഗ്രൂപ്പ്‌ തിരിച്ചു അക്ഷരം, അടിസ്ഥാനഗ്രാമർ എന്നിവ പഠിപ്പിക്കുന്നു. കോവിഡ് കാലത്ത് സ്കൂൾ തുറക്കാതിരുന്നപ്പോൾ  ഗൂഗിൾ മീറ്റിലൂടെ ഇന്ദ്രധനുഷ്  എന്ന പേരിൽ ഹിന്ദി പഠനം തുടർന്ന് പോന്നു. സ്കൂൾ തുറന്ന് വന്ന സാഹചര്യത്തിൽ ഇടവേളകളിൽ  ഈ പ്രോഗ്രാം നടത്തുന്നു. കുട്ടികളിൽ അഭിവൃദ്ധി കാണുന്നു.