എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2014-15.

Schoolwiki സംരംഭത്തിൽ നിന്ന്

മെട്രിക് മേള

നിത്യജീവിതത്തിലെ ഗണിത പ്രശ്നങ്ങളെ അവളെ അനുഭവത്തിലൂടെ കുട്ടികൾക്ക് ബോധ്യപ്പെടുത്തുന്നതിന് സ്കൂളിൽ മെട്രിക് മേള സംഘടിപ്പിച്ചു.അളവുതൂക്ക ഉപകരണങ്ങൾ ഉപാധികൾ.മേള സന്ദർശകരുടെ ഉയരം തൂക്കം എന്നിവ രേഖപ്പെടുത്തൽ ,അളവ് തൂക്കം ഊഹം പറയൽ തുടങ്ങി വിവിധ സ്റ്റാളുകൾ ഏറെ ശ്രദ്ധേയമായി.മുഴുവൻ രക്ഷിതാക്കളും നാട്ടുകാരും വിദ്യാർത്ഥികളും സ്റ്റാളുകൾ സന്ദർശിച്ചു.

റൺ കേരള ക‍ൂട്ടയോട്ടം

ഒളിമ്പിക്സിനു മുന്നോടിയായി ആയി സ്കൂൾ വിദ്യാർത്ഥികൾ കൾ റൺ കേരള റൺ പരിപാടിയുടെ ഭാഗമായി കൂട്ടയോട്ടം മത്സരം സംഘടിപ്പിച്ചു.വിദ്യാലയ വികസന സമിതി ഭാരവാഹികൾ പൂർവവിദ്യാർത്ഥികൾ നാട്ടുകാർ പിടിഎ ഭാരവാഹികൾ എന്നിവർ കുട്ടികളോടൊപ്പം കൂട്ടയോട്ടത്തിൽ പങ്കാളികളായി.വാർഡ് മെമ്പർ ബീന ഉദയകുമാർ ഫ്ലാഗ്ഓഫ് ചെയ്തു.

കൗതുക വാർത്ത പ്രദർശനം

വായന വാരത്തോടനുബന്ധിച്ച് സ്കൂളിൽ കൗതുക വാർത്ത പ്രദർശനം സംഘടിപ്പിച്ചു.പത്ര വാർത്തകളിൽ ഇടംനേടിയ കൗതുകവാർത്തകൾ പ്രത്യേകം പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് വായിക്കാനും കാണാനും അവസരം നൽകുകയും ചെയ്തു.രക്ഷിതാക്കൾ നാട്ടുകാർ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ പ്രദർശനം കാണാനെത്തി.വാർഡ് മെമ്പർ ബീന ഉദയകുമാർ കാർ പ്രദർശനം ഉദ്ഘാടനം ചെയ്തു

കംപ്യ‍ൂട്ടർ ഉദ്ഘാടനം

എലത്തൂർ നിയോജക മണ്ഡലം എംഎൽഎ എ കെ ശശീന്ദ്രൻ അവർകളുടെ പ്രത്യേക ഫണ്ടിൽനിന്നും സ്കൂളിന് അനുവദിച്ച കമ്പ്യൂട്ടറിൻറെ ഉദ്ഘാടനംകുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ മഞ്ജുള യുടെ സാന്നിധ്യത്തിൽ ഇതിൽ എംഎൽഎ നിർവഹിച്ചു.വാർഡ് മെമ്പർ പേപ്പർ തൂമ്പറ്റ ഭാസ്കരൻ ,ഹെഡ്മിസ്ട്രസ്സ് പ്രസന്ന,ശ്രീശൻ ,ടി ശശിധരൻ അവൻ ഉറങ്ങി പ്രമുഖർ സംബന്ധിച്ചു.

സ്വാതന്ത്രൃദിനം

കോണോട്ട് എൽ പി സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സമുചിതമായി ആഘോഷിച്ചു.കുട്ടികളുടെ വിവിധമത്സരങ്ങളിൽ വിജയി കളായവർക്ക് സമ്മാനങ്ങൾ നൽകി.വാസു മാസ്റ്റർ എൻഡോവ്മെൻറ് ജേതാവ് ഫസ് ന ഹെഡ്മിസ്ട്രസ് ടീച്ചറിൽ നിന്നും അവാർഡ് കൈപ്പറ്റി.പ്രദേശത്തെ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ പൂർവവിദ്യാർത്ഥികൾ നാട്ടുകാർ രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു.കുട്ടികളുടെ വർണ്ണശബളമായ സ്വാതന്ത്ര്യ ദിന റാലി ഉണ്ടായിരുന്നു.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി സ്കൂളിന് പരിസരത്തെ തുറയിൽ കോട്ട വനവാസ മേഖലയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.ഔഷധ മരങ്ങളാൽ സമ്പന്നമായ ആയ തുറയിൽ കോട്ടയിൽ കുട്ടികൾ ഏറെ സമയം ചെലവഴിച്ചു.കൊച്ചു മരത്തിൻറെ ചില്ലകളിൽ ചാടിക്കയറിയും വാനര കൂട്ടത്തോടെ ഗോസ്റ്റ് കാട്ടിയും വള്ളിപ്പടർപ്പുകളിൽ ആടി കളിച്ചു കുട്ടികൾ ഏറെ ആസ്വദിച്ചു.പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ആയി കുട്ടികൾക്ക് വിവിധ മത്സരങ്ങളും വൃക്ഷത്തൈ വിതരണവും നടന്നു.പിടിഎ പ്രസിഡണ്ട് ടി സന്തോഷ് കുമാർ ,അധ്യാപകർ അവർ എന്നിവർ നേതൃത്വം നൽകി.

ശിശുദിനാഘോഷം

ശിശുദിന ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശിശുദിന റാലി സംഘടിപ്പിച്ചു.കൊച്ചു കൊച്ചു നെഹ്റു വേഷധാരികൾ അണിനിരന്ന റാലി നാടിനെ കൗതുകം പകർന്നു .പിടിഎ ഭാരവാഹികൾ,അധ്യാപകർ റാലിക്ക് നേതൃത്വം നൽകി.തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികളും പായസ വിതരണവും നടന്നു.വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങളും നൽകി.

പഠനയാത്ര

ഈ വർഷത്തെ സ്കൂൾ പഠനയാത്ര കോഴിക്കോട്ടേക്കായിരുന്നു.എസ് കെ പൊറ്റക്കാട് മ്യൂസിയം,ബേപ്പൂർ പുലിമുട്ട്,ചാലിയം സസ്യ പർവ്വം,മീഞ്ചന്ത ഫയർ സ്റ്റേഷൻ,മാതൃഭൂമി പ്രസ് ,പ്ലാനറ്റോറിയം എന്നിവ സന്ദർശിച്ചശേഷം കോഴിക്കോട് കടപ്പുറത്ത് എത്തി.കടൽ തിരമാലകളോട് കഥ പറഞ്ഞ് മണലിൽ കളിച്ചും കുട്ടികൾ സായാഹ്നത്തെ ധന്യമാക്കി.

പ്രവേശനോത്സവം

2014 15 പഠന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ആഘോഷമായി നടന്നു.തോരണങ്ങളും ബലൂണുകളും കൊണ്ട് അലങ്കരിച്ച വിദ്യാലയ മുറ്റത്ത് മുതിർന്ന വിദ്യാർഥികൾ നവാഗതരായ വിദ്യാർഥികളെ സ്വീകരിച്ചു ക്ലാസുകളിലേക്ക് ആനയിച്ചു.പിടിഎ പ്രസിഡൻറ് പി സന്തോഷ് കുമാർ മറ്റു പിടിഎ അംഗങ്ങൾ ആഘോഷ പരിപാടിക്ക് നേതൃത്വം നൽകി.വിദ്യാർഥികൾക്ക് സമ്മാനങ്ങളും മധുര വിതരണവും ഉണ്ടായിരുന്നു