എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രാദേശിക പത്രം
ഒരോ വർഷത്തേയും സ്കൂളിലേ പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് എല്ലാ വർഷവും സ്കൂൾ പത്രം നിർമ്മിക്കാറുണ്ട്. കൂടാതെ കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുവാനായി ക്ലാസ്സ് തലത്തിൽ മാഗസിൻ നിർമ്മിക്കാറുണ്ട്. UP, H S വിഭാഗത്തിലെ വിജയികളെ കണ്ടെത്തി അനുമോദിക്കാറുമുണ്ട്.

വിദ്യാവാഹിനി - സ്‌കൂൾ പത്രം
സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ജോയൽ ജോൺ സിജോയും നോയൽ ജോസ് സിജോയും മറ്റു ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ചേർന്ന് സ്‌കൂളിലെക്ക് ഒരു പത്രം തയ്യാറാക്കി. സ്‌കൂളിലെ 2025 - 26 അക്കാദമിക വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് വിദ്യാവാഹിനി എന്ന പത്രം തയ്യാറാക്കിയത്. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ സ്‌ക്രൈബസിലാണ് ഇത് തയ്യാറാക്കിയത്. A3 ഫോർമാറ്റിൽ തയ്യാറാക്കിയ പത്രം പ്രിന്റൗട്ട് എടുത്ത് സ്‌കൂൾ വാർഷികത്തിൽ പ്രകാശനം ചെയ്തു. വാർഡ് മെമ്പർ ആയ ഡെയ്സി ജെയിംസ് ആണ് ഇത് പ്രകാശനം ചെയ്തത്.