വിട

ജീവിതപ്പടിക്കൽ കൽവച്ചപ്പോൾ

  ആദ്യമായ് ഉലകെന്തന്നറിഞ്ഞപ്പോൾ
   ഒരു തേങ്ങലിന്നകമ്പടിയോടെ,
          അമ്മ പറഞ്ഞു വിട
     അച്ഛന്റെ മാറിലെ ചൂടേറ്റ്
  പിഞ്ചുകാലടി വച്ചു നടന്നപ്പോൾ
    അമ്മതൻ വിട പറയലിന്നഴൽ
     താനേമറന്നു കരേറി വേഗം

വിദ്യാലയത്തിലെ ആൽമരച്ചോട്ടിലായ്

      അറിഞ്ഞു ഞാനന്നാദ്യമായ്
 ഗുരുവിന്റെ സ്നേഹവും കരുതലും
   ആ വട വൃക്ഷത്തിന്റെ  സമമായ്
  വിട പറഞ്ഞു ഞാനെന്നേക്കുമയ്‌

എന്നെ ഞാനാക്കിഅക്ഷരമുറ്റത്തിനോട്

   വിട പറഞ്ഞു ഞാനകന്നു പോയി
 എൻ പ്രിയ സതീർത്ഥ്യരെ പിരിഞ്ഞ്
    യൗവ്വനത്തിൽ മാധുര്യത്തിൽ
       സ്വയം മറന്നാനന്ദിക്കുമ്പോൾ
  എന്നേക്കുമായി തനിച്ചായി ഞാൻ

വിട പറയലിൻ വിരഹമറിഞ്ഞു ഞാൻ ജീവിത സായാഹ്ന തിരഞ്ഞു നിന്നുഞാൻ

 ഓർത്തു വിട പറയലിൻ സമയമായ്
 മതിയായില്ലെനിക്ക് ജീവിതമാധുര്യം
 വിട പറയുവാനാവില്ലെന്നറിഞ്ഞിട്ടും

ആടുവാനാവില്ലെനിക്കി വേഷങ്ങൾ വിട പറയാനായ് വിതുമ്പുന്നെൻ മനം

 അഴിച്ചു വച്ചു ഞാനെന്നേക്കുമായ്
  ജീവിതമെന്ന ഈ പ്രച്ഛന്ന വേഷം

വിട പറഞ്ഞു ഞാൻ തേങ്ങലോടെ ഉലകിനോട്, എന്നോടും എല്ലാത്തോടും ഇനിയും സസ്യകൾ പൂവിടും ശോഭിക്കും

  വിട പറഞ്ഞവർ മാത്രമകലെയായ്

സർവ്വസാക്ഷികളായ് നിലകൊള്ളുന്നു..... വിട എല്ലാത്തിനോടും എന്നോടും

               -അക്ഷയ കെ എസ്‌
"https://schoolwiki.in/index.php?title=%27വിട%27_-_അക്ഷയ_കെ_എസ്‌&oldid=1468541" എന്ന താളിൽനിന്ന് ശേഖരിച്ചത്