അഴീക്കോട് എച്ച് എസ് എസ്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

2020-21 അധ്യയന വർഷത്തെ അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയിൽ 200 അംഗങ്ങൾ ജൂൺ 19 വായനാ ദിനത്തോടെയാണ് ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ശ്രീമതി ഷമ്യ ആണ് കൺവീനർ. സ്വാതന്ത്ര്യ ദിന പരിപാടികളും, ഓണാഘോഷപ്പരിപാടികളും നടത്തിയിരുന്നു. കൂടാതെ ഓരോ മാസവും വിദ്യാരംഗം ക്ളബ്ബ് ദിനാചരണങ്ങളും നടത്തി.


വിദ്യാരംഗം കലാസാഹിത്യ വേദി - വായനാ പക്ഷാചരണം

വിദ്യ രംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാ ദിനത്തോടനുബന്ധിച്ച വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു 20-6-24 ന് നടത്തിയ വായന മത്സരത്തിൽ പത്താം തരത്തിൽ പഠിക്കുന്ന ആദിശാ ശിവരാമന് ഒന്നാം സ്ഥാനവും കൃഷ്‌ണേന്ദുവിന് രണ്ടാം സ്ഥാനവും ലഭിച്ചു. ഒമ്പതാം താരം എ യിലെ നസ്മിയ, ഫാത്തിമ എം. പി എനിയ്യ് കുട്ടികൾക്കാണ് ഒമ്പതാം ക്ലാസ്സ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചത്. എട്ടാം ക്ലാസ് വിഭാഗത്തിൽ വന്ദന.കെ ക്ക് ഒന്നാം സ്ഥാനവും ലിയാ സുമാർ ന് രണ്ടാം സ്ഥാനവും ലഭിച്ചു.


ഉപന്യാസ മത്സരം

26-06-2024 ന് നടത്തിയ ഉപന്യാസ മത്സരത്തിൽ ഒമ്പതാം തരത്തിലെ ഫാത്തിമ.എം.പി ക്ക് ഒന്നാം സ്ഥാനവും അനാസ്യ.ടി.കെ ക്ക് രണ്ടാം സ്ഥാനവും അൻവിൻ.പി ക്ക് മുന്നാം സ്ഥാനവും ലഭിച്ചു.


സാഹിത്യ ക്വിസ് മത്സരം

27-06-2024 ൽ നടന്ന സാഹിത്യ ക്വിസ് മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു .

ഒന്നാം സ്ഥാനം നേടിയത് അനാശ്യ ടി,കെ യാണ് . രണ്ടാം സ്ഥാനം ഫാത്തിമ എം.പി ക്കും മൂന്നാം സ്ഥാനം വാസുദേവനും ലഭിച്ചു.


വിദ്യാരംഗം കലാസാഹിത്യ വേദി - ജൂലായ്

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂലൈ മാസത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദിനത്തോടനുബന്ധിച്ച് ബഷീർ കൃതി ആസ്വാദനക്കുറിപ്പ് മത്സരവും ചിത്രരചന മത്സരവും സംഘടിപ്പിച്ചു. ആസ്വാദനക്കുറിപ്പ് മത്സരത്തിൽ 9-A യിലെ ഫാത്തിമ എം പി ഒന്നാം സ്ഥാനം നേടി രണ്ടാം സ്ഥാനം 9-A ലെ നസ്മിയ റിയാസ് കരസ്ഥമാക്കി മൂന്നാം സ്ഥാനം നേടിയത് 8-L ക്ലാസിലെ വന്ദന.കെ ആണ്. അതോടനുബന്ധിച്ച് നാരായണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടികളുടെ വായന കുറിപ്പുകൾ ശേഖരിച്ച് 'നവമുകുളങ്ങൾ' എന്ന പേരിൽ പുസ്തകം പ്രകാശനം ചെയ്തു. സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകം എടുത്ത് വായിക്കുന്ന കുട്ടികളാണ് ഇതിന് നേതൃത്വം വഹിച്ചത് വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ 'വാർത്ത വലോകനം' എന്നാ കയ്യെഴുത്ത് മാസികയും തയ്യാറാക്കിയിരുന്നു. പത്രവായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിവാദ പത്രവാർത്ത ക്വിസ് ആരംഭിച്ചു. മത്സരം എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 1:20 ന് സംഘടിപ്പിക്കുന്നു. കുട്ടികൾക്ക് അപ്പോഴേ തന്നെ സമ്മാനദാനം നൽകുന്നത് കൊണ്ട് കുട്ടികൾ ആവേശത്തോടെ മത്സരങ്ങളിൽ പങ്കെടുത്ത് വരുന്നു.