കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്/അക്ഷരവൃക്ഷം/വിജയത്തിന്റെ പടവുകൾ
വിജയത്തിന്റെ പടവുകൾ
ഒരിടത്ത് ഒരു വ്യക്തിയുണ്ടായിരുന്നു. ഒരുപാട് ചിന്തകളും അമിത പ്രതീക്ഷകളും കാരണം ജീവിതത്തിൽ ഒന്നും നേടാൻ കഴിയാതെ വിഷാദം അനുഭവിച്ചു നടക്കുകയായിരുന്നു. അദ്ദേഹത്തിന് എല്ലാവരോടും വെറുപ്പായിരുന്നു. ഈ സമൂഹത്തിനോടും വെറുപ്പായിരുന്നു. ആരെയും സ്നേഹിക്കാൻ അറിയില്ല. ഇനിയും എന്തു ചെയ്യണം എന്ന് അദ്ദേഹം അങ്ങനെ കുടുങ്ങി നിൽക്കുകയായിരുന്നു. അങ്ങനെയിരിക്കെ അദ്ദേഹം ഒരു ദിവസം ഒരു തെളിഞ്ഞ തടാകത്തിനരികിലൂടെ നടക്കുകയായിരുന്നു. അപ്പോൾ ഒരു കാഴ്ച കണ്ടു. ഒരു ഗുരു മരത്തിന്റെ ചുവട്ടിൽ ഇരിക്കുന്നു. തന്റെ വിഷമങ്ങൾ ഗുരുവിനോട് പറഞ്ഞു. "ഞാൻ ഒരുപാട് പ്രയാസത്തിലാണ് ജീവിക്കുന്നത്. എങ്ങനെ മുന്നോട്ട് പോകണം എന്ന് അറിയില്ല". ഇതെല്ലാം കേട്ടുനിന്ന ഗുരു പറഞ്ഞു. "വീട്ടിൽ പോയിട്ട് കൈ നിറയെ ഉപ്പുമായിട്ട് വരിക.". അവൻ പോയി ഉപ്പുമായി വന്നു. അദ്ദേഹത്തോട് ഗുരു പറഞ്ഞു. രണ്ടു ഭാഗമായി ഉപ്പ് വീതിക്കാൻ. ഗുരു ഒരു പാത്രം കൊടുത്തിട്ട് തടാകത്തിൽ നിന്ന് വെള്ളം എടുക്കാൻ പറഞ്ഞു. ഇനി ഉപ്പിന്റെ പകുതി പാത്രത്തിലേക്ക് ഇടുക. ബാക്കി പകുതി തടാകത്തിലേക്ക് ഇടുക ഗുരു പറഞ്ഞതുപോലെ അയാൾ ചെയ്തു. പാത്രത്തിലെ വെള്ളം രുചിച്ചു നോക്കാൻ പറഞ്ഞു. ഇതിന് കടുത്ത ഉപ്പാണ് ആയാൾ പറഞ്ഞു. നീ തടാകത്തിലെ വെള്ളം രുചിച്ചു നോക്കുക. അയാൾ രുചിച്ചു നോക്കിയിട്ട് ഇതിനു ഉപ്പില്ല എന്ന് പറഞ്ഞു. ഗുരു പറഞ്ഞു തടാകത്തിലെ വെള്ളം വിശാലമായി കിടക്കുകയാണ്. അതുപോലെയാണ് നമ്മുടെ ജീവിതം നിങ്ങൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വലിയ പ്രയാസങ്ങളും ദുരിതങ്ങളും എല്ലാം നിങ്ങൾക്കൊരു വലിയ പ്രശ്‌നമായി തോന്നാൻ നിങ്ങളുടെ ചിന്തകളും മനസ്സും വിശാലമല്ലാത്തത് കൊണ്ടാണ്. നിങ്ങൾ വിചാരിക്കുന്നു നിങ്ങളുടെ കഴിവുകൾ ഇത്രയേ ഉള്ളൂ എന്ന്. ഞാൻ ഇങ്ങനെയൊക്കെ ജീവിക്കേണ്ട ഒരാളാണെന്ന് വിചാരിക്കുന്നു. അതുകൊണ്ട് മാത്രമാണ് നിങ്ങൾക്ക് ഈ പ്രശ്നങ്ങൾ വരുന്നത് എന്ന് ഗുരു പറഞ്ഞു. എന്നാൽ നിങ്ങളുടെ മനസ്സിനെ തടാകത്തെപ്പോലെ വിശാലമാക്കി നോക്കു. നിങ്ങളും പ്രശ്‍നങ്ങളും ഒരു മാറ്റമായിരിക്കും. സമ്പത്താണെങ്കിലും സമ്പാദ്യമാണെങ്കിലും ഒരുപാട് സുഹൃത്തുക്കളാണെങ്കിലും, ചെറിയ പ്രശ്നങ്ങൾ ആണെങ്കിലും ഒന്നും അതിനൊരു വിഷയമേ അല്ല. നിങ്ങളെകൊണ്ട് കഴിയില്ല എന്ന് തോന്നുന്ന കാര്യങ്ങളാണ് നിങ്ങൾക്ക് ഇത്രയും പ്രശ്നങ്ങൾക്ക് കാരണം. നിങ്ങളും മനസിനെ വിശാലമാക്കു. നിങ്ങളുടെ ലോകത്തെ വിശാലമാക്കു. അപ്പോൾ നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം കിട്ടും. നിങ്ങൾ ഇങ്ങനെ ഒതുങ്ങി കഴിയേണ്ട വ്യക്തിയല്ല. നിങ്ങളുടെ കഴിവുകളും പരുതിയില്ലാത്തത്ര വലുതാണ്. ഇതുവരെ നിങ്ങൾ ജീവിച്ചതുപോലെയല്ല ജീവിക്കേണ്ടത് ഏറ്റവും നല്ല രീതിയിൽ ജീവിക്കുക നിങ്ങളുടെ നെറ്റിയിലെ ചുളിവുകൾ അഴിയുന്നത് മുഖത്തൊരു പുഞ്ചിരി വിരിയുന്നതും നിങ്ങൾ കാണുന്നില്ലേ. നിങ്ങളിൽ മാറ്റം സംഭവിച്ചിരിക്കുന്നു. വളർച്ചയുടെ പാതയിലേക്ക് പോകുവാൻ വേണ്ടി പുതിയ കഴിവുകൾ സൃഷ്ടിച്ചെടുക്കക. എല്ലാ മേഖലയിലും നിങ്ങൾക്ക് വിജയം ഉറപ്പാണ് ആത്മാർത്ഥമായിട്ടുള്ള വിജയാശംസകൾ നേരുന്നു.
|