ജിഎച്ച്എസ്എസ് ചിറ്റൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
awards

ജി.എച്ച്.എസ്.എസ്. ചിറ്റൂരിൽ വളരെ ഊർജ്ജസ്വലമായാണ് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ഓരോ അധ്യയന വർഷവും ജൂൺ ആദ്യവാരം തന്നെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ആരംഭിക്കും. ശാസ്ത്രത്തിൽ താൽപര്യവും കൗതുകവുമുള്ള കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുക്കും . വിവിധ ദിനാചരണങ്ങൾ വൈവിധ്യത്തോടെ ചെയ്യാറുണ്ട്. ശാസ്ത്രമേളകളിലും നമ്മുടെ സ്കൂളിലെ സയൻസ് ക്ലബ് അംഗങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാറുണ്ട്.സ്കൂൾതല ശാസ്ത്രരംഗം പരിപാടിയിൽ എല്ലാ മത്സര വിഭാഗങ്ങളിലും കുട്ടികൾ അവരുടെ പ്രവർത്തനങ്ങൾ കാഴ്ചവച്ചു. സബ് ജില്ലാ തലത്തിൽ ലെ മാധവ് എസ് വീട്ടിൽ നിന്ന് ഒരു പരീക്ഷണത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഇൻസ്പയർ അവാർഡുമായി ബന്ധപ്പെട്ട് കുട്ടികളുടെ നൂതന ശാസ്ത്ര ആശയങ്ങൾ കണ്ടെത്തുവാനായി സ്കൂൾ തലത്തിൽ ഐഡിയ കോമ്പറ്റീഷൻ നടത്തി. നല്ല പങ്കാളിത്തമുണ്ടായിരുന്നു. അതിൽ നിന്നും മികച്ച 5 ആശയങ്ങൾ വിവരണങ്ങൾ, ഫോട്ടോ , വീഡിയോ എന്നിവ സഹിതം ഇൻസ്പയർ അവാർഡ് മാനക് സൈറ്റിലേയ്ക്ക് അപ്പ് ലോഡ് ചെയ്തു. 4 കുട്ടികൾ അവാർഡിന് അർഹരായി.