ലഹരി വിരുദ്ധ ക്ലബ്

സ്കൂളിൽ വളരെ സജീവമായിട്ടുള്ള ഒരു ലഹരി വിരുദ്ധ ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ വിദ്യാർത്ഥികൾക്കിടയിലുള്ള ലഹരി ഉപയോഗം തടയുന്നതിനായി  സംസ്ഥാന സർക്കാരും, എക്സൈസും സംയുക്തമായി നടപ്പാക്കുന്ന വിമുക്തി പദ്ധതിയും സ്കൂളിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സുകളും, കൗൺസിലിങ് ക്ലാസ്സുകളും സംഘടിപ്പിച്ചു വരുന്നു. ലഹരി വിരുദ്ധ ദിനത്തിൽ കുട്ടികളെക്കൊണ്ട് പ്രതിജ്ഞ ചൊല്ലിക്കുകയും , അതോടൊപ്പം ചിത്രരചന, പോസ്റ്റർ മൽസരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഈ ക്ലബ്ബിന്റെ ചുമതല ശ്രീമതി ഗീതാകൃഷ്ണൻ നിർവ്വഹിക്കുന്നു.

ഹെൽത്ത് ക്ലബ്

സ്കൂൾ വിദ്യാർത്ഥികളിൽ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് ഹെൽത്ത് നേഴ്സിന്റെയും, അദ്ധ്യാപകരുടെയും നേതൃത്വത്തിൽ ഹെൽത്ത് ക്ലബ്ബ് സ്കൂളിൽ രൂപീകരിക്കുകയുണ്ടായി. സർക്കാർ നിർദ്ദേശപ്രകാരം  ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന  കൗൺസിലിങ്,  ബോധവൽക്കരണ ക്ലാസ്സ്, ലഹരിവിരുദ്ധ റാലി എന്നിവയൊക്കെ നടത്തുകയുണ്ടായി.