എസ്. വി. ഹൈസ്കൂൾ പുല്ലാട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി

സൗഹാർദ്ദപരമായ ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. എല്ലാ

വർഷവും ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്ലബ്ബിന്റെ

നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.

1. പ്രഗൽഭർ പങ്കെടുക്കുന്ന ബോധവൽക്കരണ ക്ലാസുകൾ, മീറ്റിങ്ങുകൾ

2. വൃക്ഷത്തൈ വിതരണം.

3. സ്കൂളും പരിസരവും വൃത്തിയാക്കി വൃക്ഷത്തൈകൾ പച്ചക്കറി

വിത്തുകൾ എന്നിവ നട്ടു പരിപാലിക്കുകയും ചെയ്യുന്നു.

4. പരിസ്ഥിതി ദിന ക്വിസ് (UP, HS)

സ്കൂൾ പച്ചക്കറിത്തോട്ടം

പരിസ്ഥിതി ക്ലബ്ബിലെ അംഗങ്ങളായ അധ്യാപകരും കുട്ടികളും ചേർന്ന്

സ്കൂൾ വളപ്പിൽ പച്ചക്കറി കൃഷി നടത്തിവരുന്നു. വാഴ, കപ്പ് ,ചീര,

വെണ്ട തുടങ്ങിയവ കൃഷി ചെയ്ത് സ്കൂൾ ഉച്ചഭക്ഷണ പദ്ധതി യിലേക്ക്

ഉപയോഗിച്ചുവരുന്നു.

പ്ലാസ്റ്റിക് മുക്ത സ്കൂൾ പരിസരം

പ്ലാസ്റ്റിക് മുക്ത സ്കൂൾ പരിസരം എന്ന ലക്ഷ്യത്തോടെ സ്കൂൾ പരിസരം

പ്ലാസ്റ്റിക് വിമുക്തമാക്കാൻ എല്ലാ ആഴ്ചയും രണ്ട് ദിവസം ഓരോ

മണിക്കൂർ വീതം സ്കൂൾ പരിസരം വൃത്തിയാക്കാൻ എടുക്കുന്നു