ഗവ എച്ച് എസ് എസ് അഞ്ചേരി/കുട്ടികളുടെ സൃഷ്ടികൾ

ഒരു തൈ നടാം... നാളെക്കായ്‌- കെസിയ ജോയ് 10 ബി

അയ്യോ ഓടിക്കോ ദാ വരുന്നേ ..ആ പ്രാന്തൻ തോമാച്ചൻ .ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന സച്ചിൻ വിളിച്ചു പറഞ്ഞു.അതു കേട്ട് എല്ലാ കുട്ടികളും ഓടി ..ഉം ...പ്രാന്തൻ പൊട്ടൻ എന്തെല്ലാം പേരുകളാ ..സത്യം പറയുന്നവനെ എന്നും എല്ലാ കാലത്തും ഭ്രാന്തനാക്കാനാണ് എല്ലാവർക്കും ഇഷ്ടം . ഇതിന്റെയെല്ലാം ഭവിഷ്യത്ത് അനുഭവിക്കാൻ ഇരിക്കുന്നേയുള്ളു ..തോമാച്ചൻ മനസ്സിൽകരുതി . തോമാച്ചൻ താമസിക്കുന്നത് മകനോടൊപ്പമാണ് .മകൻ തോമസ് ഡോക്ടറാണ് അപ്പനോട് വളരെ സ്നേഹം മകനും മകൾക്കും ഉണ്ടായിരുന്നെങ്കിലും അപ്പന്റെ ചില രീതികളോട് മകന് ഇഷ്ടമില്ലായിരുന്നു.ഏറ്റവും വലിയ ഹൗസിങ്ങ് കൊളനിയായ ഗ്രീൻ ഗാർഡനിലാണ് തോമാച്ചൻ മക്കളുമൊത് താമസിക്കുന്നത്.വലിയ ഹൗസിങ്ങ് കോളനിയാണെങ്കിലും ഒരു വാട്ട പുല്ലുപോലും കാണാനില്ല.തോമാച്ചൻ വീടിന്റെ പുറകിലും മുറ്റത്തും ധാരാളം ചെടികൾ നട്ടു പിടിപ്പിക്കും വെള്ളവും വളവും നൽകും ..പരിപാലിക്കും..ചെടികളോട് സംസാരിക്കും..ചിലപ്പോൾ അവയെ തലോടിയിരിക്കും.ഇതൊന്നും മക്കൾക്കും മരുമക്കൾക്കും ഇഷ്ടമല്ല, മറ്റുള്ളവർ കണ്ടാൽ എന്ത് വിചാരിക്കും . മറ്റുള്ളവരുടെ മുറ്റമെല്ലാം മനോഹരമായ മാർബിൾ കൊണ്ടും പ്ലാസ്റ്റിക് പുല്ലു പിടിപ്പിച്ച പരവതാനി കൊണ്ടും അലങ്കരിച്ചിരുന്നു.പക്ഷെ തന്റെ മുറ്റത്തു മാർബിൾ വിരിക്കാൻ അപ്പൻ സമ്മതിക്കില്ല ഈ കാര്യങ്ങൾ പറഞ്ഞ് അവർ എപ്പോഴു അപ്പനെ കുറ്റപ്പെടുത്തും...ഉപദേശിക്കും ..അപ്പോഴെല്ലാം തോമാച്ചൻ നല്ല മറുപടി തിരിച്ചു പറയും ..നാം അനുഭവിക്കുന്നതെല്ലാം പൂർവികർ കരുതി വച്ചതാണ് ..ഇന്ന് ഈ ഭൂമിയിൽ കാണുന്നതെല്ലാം നമ്മുടേതല്ല , വരും തലമുറയ്ക്ക് കൂടിയുള്ളതാണ് . ഈ മറുപടി എപ്പോഴും ആവർത്തിക്കും.കോളനിയിൽ എവിടെയെങ്കിലും ഒരുതുണ്ട് മണ്ണ് കണ്ടാൽ അവിടെ കിളച്ചു വൃത്തിയാക്കി തൈകൾ വെക്കും...എന്നും ചെന്ന് അവയോട് കിന്നാരം പറയും. ഇതെല്ലാം കണ്ട് മറ്റുള്ളവർ തോമാച്ചനെ ഭ്രാന്തനെന്നു വിളിച്ചു.എന്നാലും ഒന്നും കൂസാതെ തന്റെ മരണം വരെ തോമാച്ചൻ അത് തുടർന്നു. തോമാച്ചന്റെ മരണ ശേഷം കൊടിയ വേനലിൽ നഗരമാകെ ചുട്ടു പഴുത്തപ്പോൾ ,ഒരു പുളിയില തണൽ പോലും കിട്ടാതെ വന്നപ്പോൾ ഗ്രീൻ ഗാർഡനിൽ മാത്രം പൂക്കൾ പൂത്തു ..മുല്ലയുടെയും ലാങ്കിപ്പൂവിന്റെയും ചെമ്പകത്തിന്റെയും സുഗന്ധമുള്ള ഇളം കാറ്റ് തോമസ് ഡോക്ടർക്കും കുടുംബത്തിനും ആശ്വാസമായി.അപ്പന്റെ പ്രവൃത്തിയുടെ ഫലം അവർ അനുഭവിച്ചു.അപ്പന്റെ സത്യം അവർ തിരിച്ചറിഞ്ഞു.തോമസും ഭാര്യയും മക്കളെ കൂടി ചേർത്ത് അപ്പൻ ചെയ്തിരുന്ന പ്രവൃത്തി നാട്ടിലേക്കു കൂടി വ്യാപിപ്പിക്കാൻ ഒരുങ്ങി........ കെസിയ ജോയ് 10 ബി

നമ്മുടെ പ്രകൃതി-അശ്വതി ഇ.കെ 10 എ

വയലും കുന്നും കായലും പുഴകളും നദികളും കൊച്ചു കൊച്ചു പുൽമേടുകളും മരങ്ങളും പൂക്കളും അരുവികളും ജലജന്യ ജീവ ജാലങ്ങളും നിറഞ്ഞതാണ് നമ്മുടെ പ്രകൃതി.നിറ വൈവിധ്യത്താലും രൂപ വൈവിധ്യത്താലും എല്ലാത്തിനാലും വ്യത്യസ്തമാർന്നതാണ് നമ്മുടെ പ്രകൃതി . നമുക്ക് ചുറ്റും കാണുന്ന പച്ചപ്പാണ് ഈ പ്രകൃതിയുടെ മുഖം .നാനാ ഭാവങ്ങൾ നിറഞ്ഞ നമ്മുടെ ഈ പ്രകൃതിയുടെ അവസ്ഥ വളരെ വിഷമം നിറഞ്ഞതാണ് വയലും കുന്നുകളും പുഴകളും അങ്ങനെ അനേകം പ്രകൃതി സമ്പത്തുകൾ അപ്രത്യക്ഷമായിരിക്കുന്നു. പുഴകൾ മലിനമായി..സസ്യ സമ്പത്തുകൾ വിരളമായിരിക്കുന്നു.ഇന്നത്തെ നമ്മുടെ പ്രകൃതിയിൽ വളരെ അധികം മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു.ദിനം പ്രതി മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യുന്നു.ഇന്നത്തെ മനുഷ്യ സമൂഹം പരിസ്ഥിതി ദിനം എന്ന ഒരു ദിനത്തിൽ മാത്രമേ പ്രകൃതിയെ ഓർക്കുന്നുള്ളു..ആ ദിവസത്തിൽ മാത്രമേ പ്രകൃതിക്കായി ഒരു തൈ നടുന്നുള്ളു.മനുഷ്യ സമൂഹം അപ്പാടെ മണ്ണിനെ മറന്നു കളഞ്ഞു.പ്രകൃതിയുടെ ആവശ്യം എന്തെന്നറിയാതെ മനുഷ്യർ ജീവിക്കുകയാണ്. നമുക്ക് ജീവിക്കാനുള്ള വായുവും മണ്ണും ആഹാരവും നമുക്ക് ലഭിക്കുന്നത് പ്രകൃതിയിൽ നിന്നാണ് .മനുഷ്യ സമൂഹത്തിന്റെ നില നില്പിനു് പ്രകൃതിയുടെ പങ്ക് ചെറുതൊന്നുമല്ല . ഈ സത്യം നമ്മുടെ കൊച്ചു മക്കൾക്ക് വരെ അറിയുന്നതാണ് എന്നാലും ആരും അതിനെ മാനിക്കുന്നില്ല.സ്വന്തം സുഖത്തിനും സൗകര്യത്തിനും വേണ്ടി നാം ഓരോരുത്തരും പ്രകൃതിയെ ഇല്ലാതാക്കുന്നു.വർണ ശബളമായ പ്രകൃതി ഇന്ന് മാലിന്യങ്ങൾ നിറഞ്ഞു മുങ്ങിപോയിരിക്കുന്നു .നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ ഈ പരിസ്ഥിതി ദിനം മുതൽനമുക്ക് ഏവർക്കും ശ്രമിക്കാം. .... അശ്വതി ഇ.കെ 10 എ


മഴ മഴ മഴ മഴ മഴ വന്നേ-രഹിത എം ആർ 3 എ

മഴ മഴ മഴ മഴ മഴ വന്നേ
ഒരു മഴ ചെറു മഴ പുതിയ മഴ
നല്ലൊരു പുള്ളിക്കുടയും ചൂടി
മഴയത്തുടെ നടന്നല്ലോ ഞാൻമൂന്നു ചങ്ങാതിമാർ
പേക്രോം പേക്രോം തവളകൾ പാടി
മീനുകളെല്ലാം തുള്ളിച്ചാടി
ഹ ഹ എന്തൊരു മഴയാണിത്
നടന്നു രസിക്കാൻ കൊതിയായി ....
രോഹിത എം ആർ 3 എ

അപ്പുവും പട്ടവും- ശ്രീഹരി ജി

അപ്പു കൂട്ടുകാരോടൊപ്പം പട്ടം പറത്തുകയായിരുന്നു ശക്തമായ കാറ്റ് വന്നപ്പോൾ പട്ടം ഉയർന്നു പൊങ്ങാൻ തുടങ്ങി.അപ്പു പിന്നാലെ ഓടി പട്ടമേ നില്ക്ക് നില്ക്ക് ഞാനും വരുന്നു...ഞുൻ നിന്റെ പുറത്തു കയറിക്കോട്ടെ, പട്ടം സമ്മതിച്ചു.അപ്പു പട്ടത്തിൽ കയറി ഉയരത്തിലേക്ക് പറക്കാൻ തുടങ്ങി.അപ്പു ചുറ്റും കണ്ണോടിച്ചു മനോഹരമായകാഴ്ചകൾ.. താഴെ കൊച്ചു കൊച്ചു വീടുകൾ നിറയെ മരങ്ങൾ ഇട തൂർന്നു നിൽക്കുന്നു .മൈതാനത്തു കുട്ടികൾ കളിക്കുന്നത് ചെറുതായി കാണുന്നു.ഹായ് എന്ത് രസം പട്ടം പറന്നു കൊണ്ടിരുന്നു.പെട്ടെന്നൊരു കാറ്റ് വന്നു.പട്ടം താഴെ വീഴാൻ തുടങ്ങി.പട്ടമേ എന്നെ താഴെ ഇറക്ക്.ഞാൻ ഇപ്പോൾ വീഴും, പട്ടം കേൾക്കുന്നില്ലെന്ന് അപ്പുവിന് മനസ്സിലായി.അപ്പു പട്ടത്തിൽ നിന്നും ഒറ്റ ചാട്ടം,താഴെ വീണു.അയ്യോ എഴുന്നേൽക്കാൻ മേലാ....അവൻ ഉറക്കെ നിലവിളിച്ചു.ആളുകൾ ഓടി വന്നു,അവനെ എഴുന്നേൽപ്പിച്ചു.അപ്പു നോക്കുമ്പോൾ പട്ടം നദിയിലൂടെ ഒഴുകി പോകുന്നു അപ്പു മനസ്സിൽ തീരുമാനിച്ചു ഇനി വേണ്ടാത്ത കാര്യങ്ങൾ ചെയ്യില്ല...... ശ്രീഹരി ജി


മൂന്നു ചങ്ങാതിമാർ- താര ഗായത്രി 3 എ

ഒരിടത്തു ഒരു കടലുണ്ടായിരുന്നു .ആ കടലിൽ മൂന്നു മീനുകൾ ഉണ്ടായിരുന്നു . മൂന്നു പേരും നല്ല കൂട്ടുകാരായിരുന്നു .ഒരു ദിവസം അവർക്ക് ഒരു വിവരം കിട്ടി . അവിടെ മീൻ പിടുത്തക്കാർ വരുന്നു എന്ന് ..അവർ വല്ലാതെ പേടിച്ചു.ഒന്നാമൻ പറഞ്ഞു നാളെ മീൻ പിടുത്തക്കാർ വരില്ലേ ..രണ്ടാമൻ പറഞ്ഞു അഥവാ വന്നാൽ ഞാൻ ഇവിടുന്നു പോകും . മൂന്നാമൻ പറഞ്ഞു വലയിൽ വീണാൽ ഞാൻ ആ വല പൊട്ടിക്കും . അടുത്ത ദിവസം മീൻ പിടുത്തക്കാർ വന്നു.ഒന്നാമനെ അവർ പിടിച്ചു . രണ്ടാമൻ അവിടെ നിന്ന് ദൂരെ പോയി. വലയിലായ മൂന്നാമൻ വല പൊട്ടിച്ചു. അങ്ങനെ കൂട്ടുകാരായ മൂന്നു പേരും മൂന്നു ദിക്കിലായി... താര ഗായത്രി 3 എ


- യഥാർത്ഥത്തിൽ സംഭവിച്ചത്-നിലാചന്ദന

അപ്പു ഒരു നല്ല കുട്ടിയാണ് .അച്ഛനുമമ്മയും എന്തു പറഞ്ഞാലും അനുസരിക്കും .എന്നാൽ ദോപ്പുവോ മഹാ വികൃതിയും !ഇങ്ങനെയൊക്കെയാണല്ലോ വെപ്പ് . എന്നാൽ ഇവരുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്തെന്ന് നോക്കാം.... ദോപ്പുവിനോടമ്മ എപ്പോഴും പറയും "മണ്ണിൽ കളിക്കരുത്" എന്ന് എന്നാൽ ദോപ്പു മണ്ണിൽ കളിക്കും.പതിവുപോലെ അപ്പു ദോപ്പുവിനെ ഉപദേശിക്കും. "എടാ മണ്ണിൽ കളിച്ചാൽ കീടാണു പിടിക്കും .അസുഖം വരും . അപ്പോൾ ക്ലാസ്സ് മിസ്സാകും .ക്ലാസ്സ് മിസ്സായാലോ നിൻറെ ലൈഫ് പോകും ."

എന്നാൽ മണ്ണിലും ചേറിലും കളിച്ചു വളർന്ന അപ്പു മികച്ച കർഷകനായി ഇടക്ക് "കർഷകശ്രീ " അവാർഡും നേടി .ഉപദേശകനായ അപ്പുവോ നന്നായി പഠിച്ചു . കമ്പ്യൂട്ടർ എഞ്ചിനീയറായി .ബാംഗളൂരിൽ അവനു ജോലിയും കിട്ടി.എന്നാൽ 35 വയസ്സ് കഴിഞ്ഞതോടെ കമ്പനി അവനെ പറഞ്ഞുവിട്ടു. ദോപ്പു ഇപ്പോൾ അച്ഛനേയുംഅമ്മയേയുംസംരക്ഷിക്കുന്നു . എന്നാൽ അപ്പുവിനെ അച്ഛനും അമ്മയും ഇപ്പോഴുംസംരക്ഷിക്കുന്നു. നിലാചന്ദന

ന്റെ കട -കൂത്ത് -സപല

(2014-15 പത്താം ക്ലാസ്സിലെ മുരിഞ്ഞപ്പെരീം ചോറും എടുതതിനു ശേഷംനടത്തിയ കൂത്ത് രചനയിൽ നിന്ന്)

അറിഞ്ഞോ ?ഇന്നാണെന്റെ പുതിയ കട തുറക്കുന്നതേ..ഓലപ്പുരേല് ഈച്ചേനാട്ടിക്കഴിഞ്ഞിരുന്ന എൻറെ ഒരു ഭാഗ്യം വന്ന വഴി അതിശയം തന്ന്യാട്ടോ..വെച്ചടി വെച്ചടി കേറ്റോല്ലേണ്ടായേ.....തട്ടുകടാന്നു പറഞ്ഞ് കളിയാക്ക്യെർന്ന നാട്ടുകരുണ്ടല്ലോ ഇപ്പോ മൂക്കുമുട്ടെ തിന്നണത് എൻറെ കടെന്നാന്യേ.എൻറെ ഭാഗ്യങ്ങട് നോക്കണേ ഇവടെ ഇപ്പോ എൻറെ ഈ ഒരു കട മാത്രേ ഉള്ളൂ നാട്ടുകാർക്ക് വയറു നിറക്കാൻ.കച്ചോടം പോടിപോടിക്കുന്നുണ്ട്ട്ടോ..അതോണ്ട് എനിക്കിപ്പം അല്പം ഗമേം കൂടീട്ടുണ്ടേ.ഒ ന്നും രണ്ടും തമ്മ്യെ കൂട്ട്യാ എത്ര്യാന്ൻ ആരും പറയില്ല ..ശുംഭന്മാര്,പക്ഷേ ഈ ഞാനുണ്ടല്ലോ ഞാൻ പറയും.അസ്സലായിട്ട് പറയും.അപ്പൊ ഞാനന്ന്യാ കേമൻ .എന്റൊപ്പം ആരും ഇല്ല്യാപ്പോ,ഒറപ്പാ..എൻറെ കടേല് കചോടങ്ങ്ട് കൂടിക്കൂടി വന്നു .ഞാനും ഗമേലങ്ങ്ടു ഞെളിഞ്ഞിരുന്നു....അങ്ങന്ന്യങ്ക്ട് കഴിയുമ്പോൾ ഒരീസം ഒരു കറുത്ത വണ്ട്യങ്ക്ട് വന്ന് എൻറെ കടേടെ മുമ്പില വന്നങ്കട് നിന്നൂ...

അപ്പോഴാ കണ്ടേ അതീന്നുണ്ടല്ലോ നാല്ഇരുണ്ട രൂപങ്ങളങ്ക്ട് എറങ്ങി വരുണൂ അല്പം പരിഭ്രമിച്ചൂട്ടോ .പാച്ച്വോ ,നീലാണ്ടാ.. എല്ലാരേം മാറി മാറി വിളിച്ചൂ ആരും വന്നില്ല. അപ്പൊ ഞാൻ നിനച്ചൂ നമ്മടെ കടേടെ ഫെയ്മസ് കേട്ടിട്ട് വരുന്നവരകുംന്ൻ.നല്ലകോളാകുംല്ലോ ന്നങ്ക്ട് സന്തോഷിച്ചൂ....അവരെന്നോട് ചോദിക്ക്യാ ഹൂ ആർ യൂ? ന്ൻ ഞാൻ ശരിക്കും ഭയന്നൂട്ടോ .മുണ്ടിന്റെ കുത്തോക്ക്യഴിച് ഞാനൊരു നില്പ് നിന്നു .അവര് വല്ലാത്ത ചിരി.ഞാനും നന്നായിട്ടങ്ക്ട് ചിരിച്ചൂ വല്യേ ആൾക്കാരല്ലേ ..അപ്പോഴതാ അവരുടെ വായീന്ൻ നമ്മടെ മലയാളം എറങ്ങിവരുണൂ..എനിക്ക് ക്ഷ സന്തോഷായി .വേണ്ടതൊക്കെ വയറു നിറച്ച് കൊടുത്തൂ.ഒടുവിൽ കാശിന്റെ കാര്യം വന്നപ്പോഴല്ലേ എല്ലാം കുന്തായത് .അവര് വീണ്ടും ഇംഗ്ലീഷ് തുപ്പിത്തൊടങ്ങി,ഞാൻ കാശുചോദിക്കല ങ്ങ്ട് നിർത്താംന്ന് നിനച്ചപ്പോഴതാ അവരുണ്ട് ഒരുവെള്ളക്കടലാസങ്ങ്ട് നീട്ടീട്ടു പറയാ ഒപ്പിടാൻ . എനിക്ക് ശ്ശി സന്തോഷായിട്ടോ! ഇത് വരെ എൻറെ ഒപ്പ് ആരും ചോടിചിട്ടില്ല്യാന്നു മാത്രല്ല ഞാൻ ഇട്ടിട്ടൂല്ല ..വേഗങ്ങ്ട് ഇട്ട് കൊടുത്തു...അപ്പോഴല്ലേ രസണ്ടായത് ആ മാറ്റ്യാൻമാര് പറയാ വേഗം കടേന്ൻ എന്നോടു ഇറങ്ങിക്കോളാൻ ഇതിപ്പോ അവര്ട്യാത്രേ .ഇപ്പോണ്ടല്ലോ അവിടെ മാനം മുട്ടണ മാളോളാ......... ഈയുള്ളോൻറെ കാര്യം ഇപ്പോ കുന്തായി............


ഒരു മരത്തിൻറെ ആത്മകഥ ഗോപിക-8c

( നിങ്ങളുടെ വീട്ടിലെ വൃക്ഷം എന്തായിരിക്കും നിങ്ങളെ ക്കുറിച്ച് ചിന്തിക്കുന്നുണ്ടാവുക?)

എൻറെ ഭൂമീദേവീ...............എന്ത്സ്നേഹത്തോടെയാണ് ഈ കുരുന്നു ബാലിക എന്നെ നിൻറെ കയ്യിലേൽപ്പിച്ചത്.ഈ കുരുന്നു ബാലികയുടെ പേര് ഗോപിക എന്നാണ്. എന്ത് സ്നേഹമാണ് അവൾക്കെന്നോട് സ്വന്തം അമ്മ കുഞ്ഞിനെ നോക്കുന്നതുപോലെയല്ലേ അവൾ എന്നെ നോക്കുന്നത് രാവിലെ ഉണരുമ്പോഴും സ്കൂളിൽ പോകുമ്പോഴുംസ്കൂൾ വിട്ടുവരുമ്പോഴുംഅവൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്!"എൻറെ കുഞ്ഞു തയ്യെ നീ എന്ന് വലുതാകും?"അവളുടെസ്നേഹം തുളുമ്പുന്ന ആ ചോദ്യവും,അവളുടെ കിന്നാരം പറച്ചിലും എന്നെ എന്തു മാത്രം സന്തോഷിപ്പിക്കാറുണ്ടെന്നോ? സ്നേഹനിധിയായ ആ കുരുന്നു ബാലികയുടെ കയ്യിൽ എന്നെ വച്ച് കൊടുത്ത അധ്യാപകർക്ക് നന്ദി.ഇവളുടെ പ്രായത്തിലുള്ള കുഞ്ഞുകുരുന്നിൻറെ കയ്യിൽഎന്നെയോ എൻറെ കൂട്ടുകാരെയോ കിട്ടിയാൽ പിച്ചിചീന്തും എന്നാണ് കരുതിയത്. എന്നാൽ ഈ ഭൂമിദേവിയുടെ മകൾ എന്നെ അത്ഭുതപ്പെടുത്തി ഇവൾ ഭൂമീദേവി അനുഗ്രഹിച്ച കുരുന്നു ബാലിക................... ഇവൾ എന്നോട് ഒരു നേരം പിണങ്ങിയാൽ എൻറെ മനസ്സിൽ സങ്കടമാണ് . എന്നാൽ കുറച്ചു കഴിഞ്ഞാൽ കളിച്ചും ചിരിച്ചും കിന്നരിച്ചും അവൾ എന്നെ സന്തോഷിപ്പിക്കും. അവൾ സ്കൂളിൽ പോകുമ്പോൾ ഞാൻ തനിച്ചാവും.സംസാരിക്കാൻ ആ വായാടി ഇല്ലാതെ സങ്കടം തന്നെ സങ്കടം.വൈകുന്നേരം അവൾ വൈകിയാൽ എനിക്ക് പരിഭ്രാന്തിയാണ്... അങ്ങനെയങ്ങനെ ഞാനും ആ വയാടിയും വലുതായി.അവൾക്ക് പഠിക്കാൻ കൂടിക്കൂടി വന്നു . അപ്പോൾ ഞാൻ കരുതി അവൾ എന്നെ മറക്കുമെന്ൻ.എന്നാൽ ആ കുഞ്ഞു ദേവത എന്നെ മറന്നില്ല.ഒരു പതിവും തെറ്റിച്ചില്ല. എന്നെ അവൾ പരിചരിക്കുന്നത് കണ്ട് ദേവതയുടെ ചേച്ചി അമ്മയോട് പറഞ്ഞുകൊടുത്തു.അമ്മ അവളെ കുറെ തല്ലി.ആ ദേവത എന്നെ നോക്കി കുറെ കരഞ്ഞു ഞാനും കരഞ്ഞു.എൻറെ മനസ്സ് നിറയെ സങ്കടമായിരുന്നു . അങ്ങനെ കുറച്ചു കാലം കഴിഞ്ഞപ്പോൾ എന്നിൽ കായും പൂവും ഉണ്ടായി .അവളും വളർന്നു. എങ്കിലും ക്സൃതിക്ക് കോട്ടമൊന്നും തട്ടിയിരുന്നില്ല എന്നിലുണ്ടായ ആദ്യ പഴം പഴുത്തപ്പോൾ അതാദ്യം അറിഞ്ഞത് ദേവതയായിരുന്നു.എൻറെ ആദ്യപഴം അവൾക്കാണ് ഞാനാദ്യം കൊടുത്തത്.എൻറെ മരണം വരെയും ഈ ബാലികയെ ഞാൻ ഓർക്കും .ഇവളാണ് എൻറെ യഥാർത്ഥ ഭൂമീദേവീ. മനുഷ്യർ വെട്ടുന്ന എൻറെ കൂട്ടുകാർക്ക് പകരം ഇവൾ അടുത്ത തലമുറയെ സൃഷ്ടിക്കും..ഇവൾ പുനർജ്ജനിക്കട്ടേ ........