ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ/ പരിസ്ഥിതി ക്ലബ്ബ്
സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബ് മുൻകൈയെടുത്താണ് സ്‌കൂളിൽ ഒരു ഇൻസിനേറ്റർ സ്ഥാപിച്ചതും ജൈവ കൃഷിത്തോട്ടം ആരംഭിച്ചതും.റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ സ്‌കൂളിൽ ഒരു യു. വി. ഫിൽറ്റെർഡ് കുടിവെള്ള ടാപ്പും സജ്ജീകരിക്കാനായി. കൈ,കാൽ ശുചിത്വമുൾപ്പെടെ ലക്ഷ്യമിട്ട് ടോയ്‍ലെറ്റുകൾ,യൂറിനലുകൾ, വാഷ് ബേസിനുകൾ ,സോപ്പ് ,ബയോ ഗ്യാസ് പ്ലാന്റ് എന്നിവയെല്ലാം ഉൾപ്പെട്ട ഒരു ഇന്റെഗ്രേറ്റഡ് 'ഹൈജീൻ കോംപ്ലക്സ്' പണിതീർക്കാനായി.ഇതിൽ നിന്നുള്ള ബയോ ഗ്യാസ് ഉപയോഗിച്ചാണ് പാചകം നടക്കുന്നത്. പോഷക സമൃദ്ധവും വൈവിധ്യപൂർണവുമാണ് ഇപ്പോൾ സ്‌കൂളിലെ ഉച്ച ഭക്ഷണം.