എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

പാലിക്കുക നാം നമ്മളിൽ ശുചിത്വം;
ശുചിത്വം വെറും നാമമാത്രമോ?
നിത്യജീവിതത്തിലതു പകർത്തിടാം
ഏത് മടിയും അകറ്റിടാം!
വ്യക്തി - പരിസര ശുചിത്വം നമ്മളിലെങ്കിൽ
അകറ്റി നിർത്തിടാം ആധികൾ;പകർച്ചവ്യാധികൾ;
വരാം... വന്നുപോയിടാം ശുചിത്വമില്ലായ്മയിൽ രോഗം,
അതിലതിസാരം, പനി, കോളറ ഏതുമാവട്ടെ
രോഗം വൈറസായ് നമ്മെ പുൽകിടാം നമ്മളറിയാതെ,
മാരിയായ്...മഹാമാരിയായ്... പെയ്തിടാം പരോക്ഷമായ്;
ശുചിത്വമില്ലായ്മയിൽ പിറക്കുന്ന വൈറസുകൾ
മാരകരോഗമായ് മാറിടാം മറഞ്ഞിടാം
സാർസായ്, മെർസായ്, ന്യൂമോണിയായ്, കോവിഡായ്
പലനാമത്തിലതു പരിണമിച്ചിടാം.
പ്രകൃതിതൻ പരിണാമം നമ്മളിൽ പ്രതിഫലിച്ചിടാം
അതു നമ്മെ തളർത്തിടാം, മറ്റും ജീവജാലങ്ങളിലൂടെയും
ഇല്ല! നാം തളരില്ല! കോവിഡേ നിനക്കതിനാവില്ല
നിൻ മോഹം; വ്യാമോഹം മാത്രം.
നിന്നേയും തളച്ചിടും, നിൻ പൂർവ്വീകരെ പൂട്ടിയ പോൽ
നിന്നേയും പൂട്ടിടും, എന്നന്നേയ്ക്കുമായ്...
കീഴടങ്ങുക... കീഴടങ്ങുക...
കീടമേ നിൻ കിരീടം നീ മാറ്റുക.
നിൻെറ മോഹം;വെറും വ്യാമോഹം മാത്രം
ജീവനും അതിലതിജീവനവും ഞങ്ങളിൽ പ്രധാനം.
 

മുഹമ്മദ് ഹാഷിം എം
7D എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത