കൂടൂതൽ വായിക്കുക
1950 കളിൽ അടയമൺ നിവാസികൾക്ക് ലോവർ പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞാൽ ഉപരിപഠനത്തിന് കിലോമീറ്ററുകൾ താണ്ടി കിളിമാനൂരിൽ പോകേണ്ട അവസ്ഥയായിരുന്നതിനാൽ പുതിയ വിദ്യാലയം അടയമണിൽ തുടങ്ങുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിച്ചു .അങ്ങനെ കിളിമാനൂർ കൊട്ടാരത്തിൽ നിന്നും തിരുവല്ലാക്കാരനായ ഈപ്പച്ചൻ എന്ന വ്യക്തി വാങ്ങിയ 350 ഏക്കറിൽ നിന്നും ഒരു ഏക്കർ 58 സെന്റ് വസ്തു പിന്നീട് സ്കൂൾ മാനേജരായിരുന്ന ശ്രീ എം .എൻ .രാഘവൻ ഏറ്റെടുക്കുകയും സ്കൂൾ നിർമ്മാണത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു .സ്കൂൾ നിർമാണക്കമ്മിറ്റി തെരഞ്ഞെടുത്ത ആദ്യത്തെ മാനേജർ കാവുവിള വാസുദേവനായിരുന്നു .1956 ജൂൺ രണ്ടാം തീയതി അഡ്മിഷൻ നടത്തി .16 ഡിവിഷൻ ഉണ്ടായിരുന്നു .ആദ്യ പ്രഥമാധ്യാപകൻ ശ്രീ ചെമ്പകശ്ശേരി ഗംഗാധരൻ പിള്ളയായിരുന്നു .ആദ്യ വിദ്യാർത്ഥി എൻ .ശ്രീധരൻ .