ബി.വി.എൽ.പി.എസ്.കടമ്പൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്ഥാപകൻ : ബ്രഹ്മശ്രീ വേമ‍‍ഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പ‍ൂതിരിപ്പാട്

സ്ഥാപിതം  : 1902

വള്ള‍ുവനാടൻ സംസ്കാരത്തിന്റെ സിരാ കേന്ദ്രമാണ് ഒറ്റപ്പാലം.ഒറ്റപ്പാലത്തിന്റെ അതിർത്തി ഗ്രാമമാണ് കടമ്പ‍ൂർ.നമ്മ‍ുടെ ഗ്രാമമായ കടമ്പ‍ൂരിന്റെ അക്ഷരമ‍ുത്തശ്ശിയാണ് ഈ വിദ്യാലയം.122 വർഷങ്ങൾക്ക് മ‍ുൻപ് ബ്രഹ്മശ്രീ വേമ‍‍ഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പ‍ൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.അകാലത്തിൽ തന്നെ അദ്ദേഹം നമ്മെ വിട്ടു പോയി.എങ്കിലും വിദ്യാലയം തഴടച്ച‍ു വളർന്ന‍ു.മ‍ുൻപ‍ുണ്ടായിര‍ുന്ന വിദ്യാലയം 1957 ൽ ഗവൺമെന്റിന് വിട്ട‍ുകൊടുത്തു.പ‍ുതിയ കെട്ടിടം ഇവിടെ ഉയർന്നു വന്നു.നമ്മുടെ ഈ വിദ്യാലയം പടർന്നു പന്തലിക്കാൻ മൺമറഞ്ഞുപോയ മാനേജർമാരും ഗുരുക്കന്മാരും ഏറെ പ്രയത്നിച്ചിട്ടുണ്ട്. വിരമിച്ചു പോയ അധ്യാപകർ ഇന്നും ഞങ്ങൾക്ക് ഉപദേശങ്ങൾ നൽകി വരുന്നു.

ഗ്രാമീണ അന്തരീക്ഷം സ്കൂളിനെ നല്ലതാക്കി തീർക്കാൻ ഘടകമാണ്. മികവുറ്റ സംസ്കാരം വെച്ചു പുലർത്തുന്ന ഒരു സമൂഹമാണ് ഇവിടെയുള്ളത്. പാഠ്യ -  പാഠ്യനുബന്ധ  പ്രവർത്തനങ്ങളിൽ  മികവു പുലർത്തുന്ന ഒരു വിദ്യാലയമാണിത്. എല്ലാ വിദ്യാർഥികളെയും അവരവരുടെ കഴിവുകൾ കണ്ടെത്തി ആ മേഖലകളിൽ പരിശീലനം കൊടുത്ത് മികവുറ്റവരാക്കി മാറ്റുക എന്നതും ഞങ്ങളുടെ ലക്ഷ്യമാണ്. കുട്ടികളെ കായികശേഷി ഉള്ളവരാക്കാൻ നല്ലൊരു കളിസ്ഥലം ഒരുക്കുക എന്നത് ഞങ്ങളുടെ ഒരു സ്വപ്നമാണ്. മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം മുൻനിർത്തി ഞങ്ങളുടെ സ്കൂളിലെ ഒരു ദേഷ്യം നിലവാരത്തിലേക്ക് ഉയർത്തുക എന്നതുകൂടി ഞങ്ങളുടെ ഒരു ലക്ഷ്യമാണ്.

ഞങ്ങളുടെ സ്കൂളിൽ പിന്നോക്കം നിൽക്കുന്നവർക്ക് പരിഗണന കൊടുക്കുന്നതോടൊപ്പം തന്നെ പ്രതിഭകളായ കുട്ടികളെ കണ്ടെത്തി, അതത് മേഖലകളിൽ പ്രത്യേക പരിഗണന നൽകി അവരെ പ്രോത്സാഹിപ്പിക്കാറുണ്ട്. കുട്ടികൾക്ക് പരിസര ശുചിത്വത്തെ കുറിച്ചും വ്യക്തി ശുചിത്വത്തെ കുറിച്ചും അവബോധം ഉണ്ട്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠനമാണ് ഇപ്പോൾ ഇവിടെ നടത്തുന്നത്. ഇങ്ങനെ എല്ലാവിധത്തിലും ഞങ്ങളുടെ സ്കൂളിലെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൈപിടിച്ചുയർത്താൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.