ജി.എം.എൽ.പി.സ്കൂൾ രായിരമംഗലം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുത്തൻ തലമുറയെ വാർത്തെടുക്കുന്നതിനായി 1924ൽ പള്ളിക്കൂടമായി പിറവിയെടുത്ത ജി .എം.എൽ.പി.രായിരിമംഗലം സ്കൂൾ ഇന്ന് വാടക കെട്ടിടത്തിൽ നിന്ന് സ്വന്തം കെട്ടിടത്തിലേക്ക് മാറിയിരിക്കുന്നു.താനൂർ മുനിസിപ്പാലിറ്റിയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നായ ജി.എംഎൽ പി രായിരിമംഗലം സ്കൂൾ ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് വഹിച്ചിട്ടുള്ളത്. അനുദിനം ഭൗതിക സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപിച്ചു കിടക്കുന്ന സ്കൂൾ കോമ്പൗണ്ടിൻ്റെ അപര്യാപ്തത ഉണ്ടെങ്കിലും കുട്ടികൾക്ക് എല്ലാ വിധത്തിലും പരിപൂർണ്ണ സൗകര്യങ്ങൾ ഒരുക്കാൻ പി.ടി.എ നിരന്തരം തയ്യാറാവുന്നു. സ്കൂളിനെ മനസ്സിലാക്കിക്കൊണ്ടുള്ള താനൂർ മുനിസിപ്പാലിറ്റി, എസ്.എസ്.എ, എസ്.എസ്.കെ എന്നീ ഫണ്ടുകളുടെയും ഫലമായി കാര്യക്ഷമമായ വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തിൽ മതിയായ അക്കാദമിക-ഭൗതിക സൗകര്യങ്ങൾ ഇന്ന് ഈ സ്കൂളിന് സജ്ജമായി വരുന്നുണ്ട്.